representational image
Posted On
date_range Updated On
date_range കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
മംഗലപുരം: മുരുക്കുംപുഴ ശ്രീകാളകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി തകർത്ത് മോഷണം. ശനിയാഴ്ച രാത്രിയാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രത്തിനകത്ത് അതിക്രമിച്ച് കയറുകയും വാതിലുകൾ തകർക്കുകയും ചെയ്തു.
ക്ഷേത്ര അധികൃതർ മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഈ പ്രദേശം സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.