മോഷണം നടന്ന വീട്ടിൽ

പൊലീസ്​ പരിശോധിക്കുന്നു

വീട്ടുവാതിൽ വെട്ടിപ്പൊളിച്ച് മോഷണം

പോത്തൻകോട്: അയിരൂപ്പാറ അരുവിക്കരക്കോണത്ത് വീട്ടുവാതിൽ വെട്ടിപ്പൊളിച്ച് മോഷണം നടത്തി. അരുവിക്കരക്കോണം ചിറ്റൂർ പൊയ്ക കാർത്തികയിൽ കിരണിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കിരണിന്‍റെ മാതാവ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ കുടുംബം കിരണിന്‍റെ ഭാര്യാഗൃഹത്തിലാണ് കഴിഞ്ഞിരുന്നത്.

കിരൺ പകൽ സമയങ്ങളിൽ വന്നുപോകുകയാണ് പതിവ്. ബുധനാഴ്ച രാവിലെ എട്ടോടെ വീട്ടിലെത്തിയപ്പോഴാണ് പിൻഭാഗത്തെ വാതിൽ വെട്ടിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് പോത്തൻകോട് പൊലീസിന്‍റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപും സ്വർണഏലസും മോഷണം പോയതായി വ്യക്തമായി. പൊലീസ് കേസെടുത്തു.

Tags:    
News Summary - Theft by breaking down the house door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.