കുന്നുകുഴിയിൽ നവീകരിച്ച അറവുശാല ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും

ചാക്ക: നഗരസഭയുടെ കുന്നുകുഴിയിലെ അംഗീകൃത അറവുശാല ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവിലുള്ള കെട്ടിടം നിലനിർത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലയിലെ തന്നെ ആദ്യ ആധുനിക അറവുശാലയാണ് കുന്നുകുഴിയില്‍ ഒരുങ്ങുന്നത്. നിലവില്‍ തകര്‍ന്ന് കിടന്ന കെട്ടിടത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന ജോലികളാണുള്ളത്. അടുത്ത ആഴ്ച യന്ത്രങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തും.

ബയോഗ്യാസ് പ്ലാന്‍റ്, ബയോ ഫില്‍ട്ടര്‍, റെന്‍ഡറിങ് പ്ലാന്‍റ്, മാലിന്യസംസ്കരണ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് എന്നിവയാണ് അറവുശാലയുടെ ഭാഗമായി സ്ഥാപിക്കുന്നത്. സിവില്‍ജോലികള്‍ സര്‍ക്കാര്‍ സ്ഥാപനമായ 'കെല്‍' ആണ് നടത്തുന്നത്. പ്ലാന്‍റിന്‍റെ നടത്തിപ്പ് കരാറടിസ്ഥാനത്തില്‍ ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്. കശാപ്പുകാരുടെ ആവശ്യം അനുസരിച്ച് പ്രതിദിന കശാപ്പ് നടപടികള്‍ക്കായി പരിചയ സമ്പന്നനായ ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കും. അറവ് മാലിന്യം ഭാവിയില്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് അറവുകാര്‍ക്ക് പരിശീലനവും നല്‍കും.

11.23 കോടി രൂപയാണ് നവീകരണത്തിനായി എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. 9.22 കോടിയുടെ സാേങ്കതിക അനുമതി ശുചിത്വ മിഷന്‍ നല്‍കിയിട്ടുണ്ട്. കുന്നുകുഴിയിലെ അറവുശാലയുടെ പ്രവര്‍ത്തനം മാലിന്യപ്രശനം സൃഷ്ടിക്കുന്നുവെന്ന കെണ്ടത്തലിനെ തുടര്‍ന്നാണ് മലീനീകരണ നിയന്ത്രണ ബോര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറവുശാല പൂട്ടിയത്.

നവീകരണം പൂർത്തിയാവുന്നതോടെ മണിക്കൂറില്‍ 60 കന്നുകാലികളെയും ഒരു ഷിഫ്റ്റില്‍ 300 ആടുകളെയും കശാപ്പ് ചെയ്ത് തയാറാക്കി നല്‍കാന്‍ സാധിക്കും. ഇതിനുപറമേ അവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ പ്രത്യേക പ്ലാന്‍റും സജ്ജമാക്കും. ഇതോടെ ഇറച്ചി അവശിഷ്ടങ്ങള്‍ സംസ്കരിച്ച് മറ്റ് മൃഗങ്ങള്‍ക്കുള്ള ഭക്ഷണമാക്കി മാറ്റാനാകും. അറവുശാലകളില്‍ നിന്നായി ദിവസേന ടണ്‍കണക്കിന് അറവ് മാലിന്യമാണ് നഗരത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. നഗരത്തിലുണ്ടാകുന്ന അറവ് മാലിന്യത്തില്‍ 50 ശതമാനം കേന്ദ്രീകൃത സംവിധാനത്തിലൂടെ സംസ്കരിക്കുന്നുണ്ടെങ്കിലും അനധികൃത അറവ് മാലിന്യങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

News Summary - The renovated abattoir at Kunnukuzhi will be operational in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.