അറസ്റ്റിലായ ഫൈസൽ, മുഹമ്മദ് ഷാ,
ഷെഫീക്ക്
മംഗലപുരം: പാച്ചിറയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്നുപേരെ മംഗലപുരം പൊലീസ് പിടികൂടി. പള്ളിപ്പുറം ആനൂർപള്ളിക്കു സമീപം പുതുവൽ പുത്തൻവീട്ടിൽ വിനോദി(37) നാണ് മർദനമേറ്റത്. പള്ളിപ്പുറം പാച്ചിറ പാണ്ടിവിള വീട്ടിൽ ഫൈസൽ (28), പാച്ചിറ നിജ നിവാസിൽ മുഹമ്മദ് ഷാ (36), പാച്ചിറ റഫീക്ക് മൻസിലിൽ ഷെഫീക്ക് (29) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 19നാണ് പാച്ചിറ ജങ്ഷനു സമീപം വിനോദിനെയും സുഹൃത്തിനെയും നാലംഗ സംഘം മർദിച്ചത്. വിനോദിന്റെ മൂക്കിൽ താബൂക്കിന്റെ കഷ്ണം വെച്ച് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിനോദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.