Posted On
date_range Updated On
date_range തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മാധ്യമ പ്രവർത്തകൻ്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ കാണാതായ മാധ്യമപ്രവത്തകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂർ സ്വദേശി ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 3.15ഓടെ ശ്രീകുമാർ പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തിയായ അടിയൊഴുക്ക് ഉണ്ടായി. തുടർന്ന് ശ്രീകുമാറിനെ കാണാതാവുകയായിരുന്നു. വർക്കല ഫയർഫോഴ്സും അയിരൂർ പൊലീസും ചേർന്ന് ഇന്നലെ തന്നെ തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ ഇന്ന് രാവിലെ ഏഴരയോടെ പരവൂര്‍ പുത്തൂര്‍ ഭാഗത്തുനിന്ന് പരവൂര്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
കേരളകൗമുദി, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളിൽ പ്രാദേശിക മാധ്യമപ്രവർത്തകനായിരുന്നു ശ്രീകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.