സു​ധീ​ര​ൻ

വിഗ്രഹങ്ങൾ നശിപ്പിച്ച് ക്ഷേത്രക്കവർച്ച: പ്രതി പിടിയിൽ

.കി​ളി​മാ​നൂ​ർ: ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​യ​റി വി​ഗ്ര​ഹ​ങ്ങ​ൾ ന​ശി​പ്പി​ച്ച​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തു​ന്ന കേ​സി​ലെ പ്ര​തി​യെ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കി​ളി​മാ​നൂ​ർ കാ​നാ​റ കി​ഴ​ക്കും​ക​ര കു​ന്നും​പു​റ​ത്തു​വീ​ട്ടി​ൽ സു​ധീ​ര​നെ​യാ​ണ് (40) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ജൂ​ലൈ 30ന് ​കു​ട​വൂ​ർ കൈ​പ്പ​ള്ളി നാ​ഗ​രു​കാ​വ് മാ​ട​ൻ​ന​ട ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ ഇ​യാ​ൾ എ​റി​ഞ്ഞു​ട​ച്ചി​രു​ന്നു. ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് പ്ര​തി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് ചെ​രി​പ്പു​ക​ൾ ല​ഭി​ച്ചു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യെ ക​ല്ല​മ്പ​ല​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കി​ളി​മാ​നൂ​ർ, ആ​റ്റി​ങ്ങ​ൽ, ക​ല്ല​മ്പ​ലം, പ​ള്ളി​ക്ക​ൽ സ്‌​റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ൾ പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. പ​ള്ളി​ക്ക​ൽ സി.​ഐ പി. ​ശ്രീ​ജി​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എം. ​സ​ഹി​ൽ, വി​ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ഷ​മീ​ർ, ര​ഞ്ജി​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

ആരാധനാലയങ്ങളിൽ മോഷണം; ഒരാൾ പിടിയിൽ

കാട്ടാക്കട: ക്രിസ്ത്യൻ പള്ളികളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ സംഘത്തിലെ ഒരാൾ പിടിയിലായി. പെരുങ്കടവിള നെല്ലിക്കാല ചുള്ളിയൂർ സിന്ധു ഭവനിൽനിന്ന്​ ബാലരാമപുരത്ത് താമസിക്കുന്ന രാജ്‌കുമാറിനെയാണ് (21) കാട്ടാക്കട പൊലീസ് അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ മേയിലാണ്​ കാട്ടാക്കട ആമച്ചലിലെ അമലോത്ഭുത മാതാ, കട്ടയ്‌ക്കോട് സെൻറ് ആൻറണീസ് ദേവാലയങ്ങൾ, ചാത്തിയോട് വേളാങ്കണ്ണിമാതാ കുരിശടി, മംഗലയ്ക്കൽ മുത്താരമ്മൻ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ എന്നിവ കുത്തിത്തുറന്ന് മോഷണം നടത്തിയത് പ്രതി ഉൾപ്പെടുന്ന നാലംഗ സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഒരാൾ ഇയാളുടെ സഹോദരനാണ്. മൂന്നുപേരും ഒളിവിലാണ്. ആരാധനാലയങ്ങളിൽനിന്ന്​ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഗ്രേഡ് എസ്.ഐ ഹെൻഡേഴ്സണും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിനുശേഷം കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Tags:    
News Summary - Temple robbery accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.