പേട്ട ഗുണ്ടാ ആക്രമണം; മുഖ്യപ്രതികൾ കോടതിയിൽ കീഴടങ്ങി

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട ക​ല്ലു​മ്മൂ​ട്ടി​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. കേ​സി​ലെ ഒ​ന്നാം പ്ര​തി ക​രി​ക്ക​കം മൈ​ത്രി ഗാ​ർ​ഡ​ൻ​സി​ൽ ഡ​ബ്ബാ​ർ ഉ​ണ്ണി, ര​ണ്ടാം പ്ര​തി ആ​ന​യ​റ സ്വ​ദേ​ശി അ​ന​ന്ദു ഷാ​ജി എ​ന്നി​വ​രാ​ണ് അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പേ​ട്ട പൊ​ലീ​സ് അ​പേ​ക്ഷ ന​ൽ​കും. മൂ​ന്നാം പ്ര​തി അ​ച്ചു​ഷാ​നെ പൊ​ലീ​സ് നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. ചെ​ട്ടി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ശ​ബ​രി, പാ​റ്റൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. എ​തി​രാ​ളി സം​ഘ​ത്തി​ലെ ശ​ബ​രി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ഉ​ണ്ണി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ശ്ര​മ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ഇ​തി​നാ​യി നേ​ര​ത്തേ​ത​ന്നെ ഇ​വ​ർ ഒ​രു​ക്കം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ പ്ര​തി അ​ച്ചു​ഷാ​നാ​ണ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഉ​ണ്ണി​യും ശ​ബ​രി​യും ത​മ്മി​ലു​ള്ള ശ​ത്രു​ത​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഇ​വ​ർ നേ​ര​ത്തേ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

ഒ​രു​വ​ർ​ഷം മു​മ്പ് സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ൽ ത​മ്മി​ൽ തെ​റ്റി. തു​ട​ർ​ന്ന് പ​ല​ത​വ​ണ ഏ​റ്റ​മു​ട്ടു​ക​യും ചെ​യ്തു. ശ​ബ​രി ത​ന്നെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭ​യ​ന്നാ​ണ് ഇ​യാ​ളെ വ​ക​വ​രു​ത്താ​ൻ ഉ​ണ്ണി​യും സം​ഘ​വും പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ പേ​ട്ട ക​ല്ലും​മൂ​ട് പാ​ല​ത്തി​ന് സ​മീ​പം​വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Tags:    
News Summary - Suspected gang attack-The main accused surrendered in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.