സിനു
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പാച്ചല്ലൂർ വാവറ പുത്തൻവീട്ടിൽ സിനുവിനെ (40 -അൻസർ) ആണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി മറ്റൊരാളുമായി ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. മെയ് ആദ്യ ആഴ്ചയിലായിരുന്നു സംഭവം.
കേസിൽ ഓട്ടോ ഡ്രൈവറായ അഫ്സൽ നേരെത്തെ അറസ്റ്റിലായി. സിനുവിനെ കുമരിചന്തക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് പേട്ട സി.ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, സാബു, സി.പി.ഒമാരായ ദീപു, ആദർശ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.