രതീഷ്
Posted On
date_range Updated On
date_range സ്കൂട്ടർ മോഷ്ടാവ് പിടിയിൽ
കഠിനംകുളം : കഠിനംകുളത്ത് സ്കൂട്ടർ മോഷ്ടാവ് പിടിയിൽ. പേയാട് പുലിയറക്കോണം തൊട്ടരികത്ത് വീട്ടിൽ രതീഷ് (27) ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 18ന് മുരുക്കുംപുഴ സ്വദേശി രാജേഷ് കുമാറിന്റെ യമഹ പാസിനോ സ്കൂട്ടർ പുത്തൻതോപ്പിൽവെച്ച് മോഷണം പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ കഠിനംകുളം ഇൻസ്പെക്ടർ സാജു ആന്റണി, എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.