കെ.എസ്.ആർ.ടി.സി യൂനിറ്റുകൾക്കും ജീവനക്കാർക്കും മികവിന് ആദരവ്

തിരുവനന്തപുരം: പ്രതിദിന കലക്ഷൻ റെക്കോഡിലെത്തിച്ച യൂനിറ്റുകൾക്കും ജീവനക്കാർക്കും കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അനുമോദനം നൽകി. 2022 സെപ്റ്റംബർ 12ന് 3941 ബസുകൾ ഉപയോഗിച്ച് പ്രതിദിന വരുമാനം 8.40 കോടി രൂപ കൈവരിച്ചതിന് പിന്തുണയേകിയവർക്കായിരുന്നു അനുമോദനം.

സംസ്ഥാന തലത്തിൽ നിശ്ചയിച്ച തുകയേക്കാൾ ഉയർന്ന വർധന നേടിയ കോഴിക്കോട് യൂനിറ്റിനും സംസ്ഥാനതലത്തിൽ ഉയർന്ന കലക്ഷൻ നേടിയ തിരുവനന്തപുരം സെൻട്രൽ യൂനിറ്റിനും കിലോമീറ്ററിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ വെള്ളറട യൂനിറ്റിനും ഒരു ലക്ഷം രൂപ വീതവും നിശ്ചിത ടാർജറ്റിന് മുകളിൽ വരുമാനം നേടിയ മറ്റ് 34 യൂനിറ്റുകൾക്ക് 25,000 രൂപ വീതവുമാണ് നൽകിയത്.

ജീവനക്കാരിൽ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം വെഞ്ഞാറമൂട് യൂനിറ്റിലെ വി.എൽ. സന്തോഷ് കുമാർ (ഡ്രൈവർ), ബി.കെ. വിനോദ് (കണ്ടക്ടർ), തിരുവനന്തപുരം സെൻട്രൽ യൂനിറ്റിലെ രഞ്ജിത്ത് ആർ (ഡ്രൈവർ), ജെ. സമീർ (കണ്ടക്ടർ) എന്നിവർക്ക് 5000 രൂപ വീതവും ജില്ലതലത്തിൽ മികവ് പുലർത്തിയ 56 പേർക്ക് 3000 രൂപ വീതവും സമ്മാനം നൽകി.

Tags:    
News Summary - Regards to KSRTC units and staff for excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.