Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി പിടിയിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മരിയൻ നഗർ കോളനിയിൽ സുജനെയാ(19)ണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരിയിലാണ് യുവതിക്കുനേരെ അതിക്രമം നടന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.
കഴക്കൂട്ടം സൈബർസിറ്റി അസി. കമീഷണർ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പൂന്തുറയിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ ബിജു യു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്, അൻസിൽ, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.