Posted On
date_range Updated On
date_range ആദായ നികുതി അടച്ചത് 680 രൂപ; രാജീവ് ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനെന്ന് ശബരീനാഥൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. 2021-22 കാലത്ത് വെറും 680 രൂപയാണ് രാജീവ് ചന്ദ്രശേഖരൻ ആദായ നികുതി അടച്ചത്. ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖരനെതിരെ രംഗത്തെത്തിയത്.
ടെക്നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്സ് ഇതിലും ടാക്സ് അടക്കുമല്ലോ എന്നും ശബരീനാഥൻ പരിഹസിച്ചു.നാമനിർദേശ പത്രികയുടെ ഭാഗമായി സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ശബരീനാഥൻ ഇക്കാര്യം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.