പോത്തൻകോട്: പട്ടാപകൽ തുണിക്കടയിൽ മോഷണം നടത്തിയ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. കൊല്ലം മയ്യനാട് സ്വദേശികളായ നിജാദ് (25), സെയ്ദലി (27) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്.
കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വഷണത്തിലാണ് മയ്യനാട് സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിയുന്നത്. തുടർന്ന് മയ്യനാടെത്തിയ പൊലീസ് സാഹസികമായാണ് പ്രതികളെ കീഴടക്കിയത്.
പോത്തൻകോട് വെഞ്ഞാറമൂട് റോഡിലെ തുണിക്കടയിൽ കഴിഞ്ഞ വെള്ളിഴാഴ്ച ഉച്ചയ്‌ക്ക് 1.30 നായിരുന്നു മോഷണം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹെൽമെറ്റ് ധരിച്ച് കടയ്ക്കുള്ളിൽ കയറി, ഒരാൾ ഷർട്ടുകൾ നോക്കി സെയിൽസ്‌മാനോട് വില ചോദിക്കുന്നതിനിടെ മറ്റേയാൾ മോഷണം നടത്തുകയായിരുന്നു.
മെഡിക്കൽ കോളേജിനു സമീപത്തെ ലഹരിമുക്ത കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തിയ ഇവർ മടങ്ങുന്ന വഴിക്കാണ് പോത്തൻകോട് മോഷണം നടത്തിയത്. ഒന്നാം പ്രതി നിജാദ് കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അമ്പതോളം കേസുകളിൽ പ്രതിയാണ്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.