Posted On
date_range Updated On
date_range തമിഴ്നാട്ടിൽനിന്ന് കടൽമാർഗം രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം: തമിഴ്നാട് പൊലീസ് ക്യൂബ്രാഞ്ചിനെ വെട്ടിച്ച് കടൽവഴി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. തമിഴ്നാട് വള്ളവിള പൊലീസ് പരിധിയിൽ എട്ടുമാസം മുമ്പ് നടന്ന കേസിലെ പ്രതിയായ ജിൽസൻ (22) ആണ് വള്ളത്തിൽ അഞ്ചുതെങ്ങിലെത്തിയത്.
ശനിയാഴ്ച രാത്രി 8.30 ഓടെ അഞ്ചുതെങ്ങ് മൂലൈതോട്ടത്തിൽനിന്ന് കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറി. കോസ്റ്റൽ സി.ഐ സുരേഷ്, എസ്.ഐമാരായ രാഹുൽ, റിയാസ് കോസ്റ്റൽ വാർഡൻ ജോജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.