ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ്​ മേ​രീ​സ്​ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഹ്ലാ​ദം

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം വ​ന്ന​പ്പോ​ൾ ജി​ല്ല​യി​ൽ 73.99 ശ​ത​മാ​നം കു​ട്ടി​ക​ൾ വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം 78.31 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 4.32 ശ​ത​മാ​നം വി​ജ​യം കു​റ​ഞ്ഞു. ഇ​ക്കു​റി എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്‌ നേ​ടി​യ​ത്‌ 3458 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 560 കു​ട്ടി​ക​ളു​ടെ വ​ർ​ധ​ന​യു​ണ്ട്‌ ഇ​ക്കാ​ര്യ​ത്തി​ൽ. ജി​ല്ല​യി​ൽ 19 കു​ട്ടി​ക​ൾ​ക്ക്‌ മു​ഴു​വ​ൻ മാ​ർ​ക്കും ല​ഭി​ച്ചു.

175 സ്‌​കൂ​ളു​ക​ളി​ലാ​യി 32404 കു​ട്ടി​ക​ൾ പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തെ​ങ്കി​ലും 31990 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ പ​രീ​ക്ഷ എ​ഴു​തി​യ​ത്‌.

അ​തി​ൽ 23669 വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​പ​ഠ​ന​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 175 സ്‌​കൂ​ളു​ക​ളി​ലാ​യി 32,124 പേ​രാ​ണ്‌ വി​ജ​യി​ച്ച​ത്‌. ഈ ​വ​ർ​ഷം സ്‌​പെ​ഷ​ൽ സ്‌​കൂ​ൾ ഉ​ൾ​പ്പെ​ടെ നാ​ല്‌ സ്‌​കൂ​ളു​ക​ളാ​ണ്‌ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്‌.

ടെ​ക്‌​നി​ക്ക​ൽ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 38 കു​ട്ടി​ക​ളി​ൽ 22 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്‌ അ​ർ​ഹ​ത നേ​ടി. വി​ജ​യ​ശ​ത​മാ​നം 57. എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്‌ നേ​ടി​യ ആ​രു​മി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം 36 കു​ട്ടി​ക​ളാ​ണ്‌ വി​ജ​യി​ച്ച​ത്‌. ഓ​പ​ൺ സ്‌​കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 509 കു​ട്ടി​ക​ളി​ൽ 214 പേ​ർ വി​ജ​യി​ച്ചു. 42 ശ​ത​മാ​ന​മാ​ണ്‌ വി​ജ​യം. നാ​ലു​പേ​ർ​ക്ക്‌ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്‌ ഉ​ണ്ട്‌. ക​ഴി​ഞ്ഞ​വ​ർ​ഷം 44.10 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്‌ വി​ജ​യി​ച്ച​ത്‌. നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ൾ: ജ​ഗ​തി ഗ​വ. വി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌ ഫോ​ർ ദ ​ഡെ​ഫ്‌, നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ എ​ച്ച്‌.​എ​സ്‌.​എ​സ്‌, വ​ഴു​ത​ക്കാ​ട്‌ കാ​ർ​മ​ൽ എ​ച്ച്‌.​എ​സ്‌.​എ​സ്‌, ഇ​ട​വ ലി​റ്റി​ൽ ഫ്ല​വ​ർ ഇ.​എം. എ​ച്ച്‌.​എ​സ്‌.​എ​സ്‌.

മുഴുവൻ മാർക്കിൽ തിളങ്ങി പെൺപട; 19ൽ ആ​ൺ​കു​ട്ടി​ക​ൾ നാ​ലു​പേ​ർ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്‌ ടു ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ജി​ല്ല​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക്‌ നേ​ടി​യ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും പെ​ൺ​കു​ട്ടി​ക​ൾ. 1200ൽ 1200 ​മാ​ർ​ക്ക്‌ നേ​ടി​യ 19 പേ​രി​ൽ 15 ഉം ​പെ​ൺ​കു​ട്ടി​ക​ളാ​ണ്‌. നാ​ല്‌ ആ​ൺ​കു​ട്ടി​ക​ൾ​ക്ക്‌ മാ​ത്ര​മാ​ണ്‌ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നാ​യ​ത്‌. കോ​മേ​ഴ്‌​സ്‌ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു​പേ​രും ഹ്യു​മാ​നി​റ്റീ​സ്‌ വി​ഭാ​ഗ​ത്തി​ൽ നാ​ലു​പേ​രും സ​യ​ൻ​സ്‌ വി​ഭാ​ഗ​ത്തി​ൽ 13 പേ​രു​മാ​ണ്‌ മു​ഴു​വ​ൻ മാ​ർ​ക്ക്‌ നേ​ടി​യ​ത്‌.

ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ മാ​ര്‍ക്ക് ല​ഭി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ 1) എ​ൻ. അ​ഷ്റ​ഫു​ൽ ഹ​ഖ്​ (ഹ്യു​മാ​നി​റ്റീ​സ്, ആ​റ്റി​ങ്ങ​ല്‍ മോ​ഡ​ല്‍ ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സ്‌)

2) ബി. ​അ​ഫ്സാ​ന (സ​യ​ന്‍സ്, ​ഗ​വ. ​ഗേ​ള്‍സ് എ​ച്ച്.​എ​സ്.​എ​സ് നെ​യ്യാ​റ്റി​ന്‍ക​ര) 3) എ​സ്. ​ഗൗ​രി​പ്രി​യ (ഹ്യു​മാ​നി​റ്റീ​സ്, ജി.​എ​ച്ച്.​എ​സ്.​എ​സ് വെ​ഞ്ഞാ​റ​മൂ​ട്) 4) ബി. ​അ​തു​ല്‍ (സ​യ​ന്‍സ്, ​ഗ​വ. മോ​ഡ​ല്‍ എ​ച്ച്.​എ​സ്.​എ​സ് വ​ര്‍ക്ക​ല) 5) ബി.​എ​സ്. ഷി​ബി​ന (സ​യ​ന്‍സ്, ജി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌, നാ​വാ​യി​ക്കു​ളം) 6) എ​സ്.​ആ​ര്‍. കൃ​പ (സ​യ​ന്‍സ്, ജി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌, ഭ​ര​ത​ന്നൂ​ര്‍) 7) എ.​എം. ഫ​ര്‍ഹാ​ന (സ​യ​ന്‍സ്, കു​ള​ത്തു​മ്മ​ല്‍ ജി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌, കാ​ട്ടാ​ക്ക​ട) 8) എ​സ്. ഫ​ര്‍സാ​ന (സ​യ​ന്‍സ്, കു​ള​ത്തു​മ്മ​ല്‍ ജി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌, കാ​ട്ടാ​ക്ക​ട) 9) ജാ​ന്‍സി ബി. ​ആ​ന​ന്ദ് (കോ​മേ​ഴ്സ്, ജി.​വി.​എ​ച്ച്.​എ​സ്‌.​എ​സ്‌, വെ​ള്ള​നാ​ട്) 10) എ​സ്‌.​ആ​ർ. സൂ​ര​ജ് (സ​യ​ന്‍സ്, ജി.​വി.​എ​ച്ച്.​എ​സ്‌.​എ​സ്‌, വെ​ള്ള​നാ​ട്) 11) എ​സ്. അ​നു​പ​മ (സ​യ​ന്‍സ്, എ​സ്‌.​എ​സ്‌.​വി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌, ചി​റ​യി​ൻ​കീ​ഴ്‌) 12) എ.​എ​സ്. ദൃ​ശ്യ (സ​യ​ന്‍സ്, ആ​ര്‍.​ആ​ര്‍.​വി ജി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌, കി​ളി​മാ​നൂ​ര്‍) 13) റാ​നി​യ ജാ​സ്മി​ന്‍ (സ​യ​ന്‍സ്, ആ​ര്‍.​ആ​ര്‍.​വി ജി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌, കി​ളി​മാ​നൂ​ര്‍) 14) എ.​ബി. ഐ​ശ്വ​ര്യ നാ​യ​ര്‍ (സ​യ​ന്‍സ്, ആ​ര്‍.​ആ​ര്‍.​വി ജി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌, കി​ളി​മാ​നൂ​ര്‍) 15) എ​സ്‌. അ​ലീ​ന ഉ​ല്ലാ​സ് (സ​യ​ന്‍സ്, ഇ​ക്ബാ​ല്‍ എ​ച്ച്‌.​എ​സ്‌.​എ​സ്‌, പെ​രി​ങ്ങ​മ്മ​ല) 16) എ​സ്‌. സ​ഞ്ജ​ന കൃ​ഷ്ണ (സ​യ​ന്‍സ്, ചി​ന്മ​യ എ​ച്ച്‌.​എ​സ്‌.​എ​സ്‌, വ​ഴു​ത​ക്കാ​ട്) 17) ഋ​തി​ക രാ​ജീ​വ് (ഹ്യു​മാ​നി​റ്റീ​സ്, ​ഗ​വ. എ​ച്ച്‌.​എ​സ്‌.​എ​സ്‌ ഫോ​ര്‍ ​ഗേ​ള്‍സ്, ക​ന്യാ​കു​ള​ങ്ങ​ര) 18) ഏ​ഞ്ച​ലി​ന്‍ മെ​റി​യ (കോ​മേ​ഴ്സ്, സെ​ന്റ് തോ​മ​സ് എ​ച്ച്‌.​എ​സ്‌.​എ​സ്‌, മു​ക്കോ​ല​യ്ക്ക​ല്‍) 19) ഇ​സ്ഹാ​ന്‍ മു​ഹ​മ്മ​ദ് (ഹ്യു​മാ​നി​റ്റീ​സ്, കെ.​ടി.​സി.​ടി ഇ.​എം.​ആ​ര്‍ എ​ച്ച്‌.​എ​സ്‌.​എ​സ്‌, ക​ടു​വ​യി​ല്‍, ക​ല്ല​മ്പ​ലം).

ആക്രി പെറുക്കിവിറ്റ് പഠിപ്പിച്ചു; ഫർഹാനക്ക് തിളക്കമാര്‍ന്ന ജയം

കാ​ട്ടാ​ക്ക​ട: നാ​ടും ന​ഗ​ര​വും അ​രി​ച്ചു​പെ​റു​ക്കി, ആ​ൾ​ക്കാ​ർ ഉ​പ​യോ​ഗി​ച്ച് പു​റ​ന്ത​ള്ളു​ന്ന ആ​ക്രി​സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി വി​റ്റ കാ​ശി​ൽ പ​ഠി​പ്പി​ച്ച കു​ട്ടി​ക്ക് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ തി​ള​ക്ക​മാ​ര്‍ന്ന വി​ജ​യം. കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ല്‍ സ​ര്‍ക്കാ​ര്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ.​എം. ഫ​ർ​ഹാ​ന​യു​ടെ ജ​യം നാ​ടി​ന് അ​ഭി​മാ​ന​മാ​യി.

1200ല്‍ 1200 ​മാ​ര്‍ക്ക് നേ​ടി​യാ​ണ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ഫ​ർ​ഹാ​ന സ്വ​ന്ത​മാ​ക്കി​യ​ത്. സ്ഥി​ര​മാ​യ മേ​ല്‍വി​ലാ​സ​മി​ല്ലാ​ത്ത ഫ​ർ​ഹാ​ന ഇ​പ്പോ​ൾ കാ​ട്ടാ​ക്ക​ട പ്ലാ​വൂ​ര്‍ മേ​ല​ചി​റ​യി​ല്‍ സു​ന​ന്ദ​നി​വാ​സി​ലാ​ണ് താ​മ​സം. പി​താ​വ് അ​ന​സ് ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ വി​റ്റു​കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യം.

ഫ​ർ​ഹാ​ന

പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യ ഫ​ർ​ഹാ​ന സ്കൂ​ളി​ലെ പാ​ഠ​ങ്ങ​ള്‍ അ​ന്ന​ന്ന്​ പ​ഠി​ച്ചാ​ണ് ഉ​യ​ര്‍ന്ന​മാ​ര്‍ക്ക് നേ​ടി​യ​ത്. പ​ഠ​ന​ത്തി​ന് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​യി​രു​െ​ന്ന​ന്ന് ഫ​ര്‍ഹാ​ന പ​റ​യു​ന്നു. മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​കം ട്യൂ​ഷ​ന്​ പോ​കു​മ്പോ​ൾ ത​നി​ക്ക് സ​ര്‍ക്കാ​ര്‍ സ്കൂ​ളി​ലെ സൗ​ക​ര്യ​ങ്ങ​ളും വീ​ട്ടി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ ഫ​ർ​ഹാ​ന പ​റ​ഞ്ഞു.

ഡോ​ക്ട​റാ​ക​ണ​മെ​ന്നാ​ണ് മോ​ഹം. അ​തി​നു​വേ​ണ്ടി മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ക്കാ​യി പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​നും ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ൽ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​ശേ​ഷി അ​തി​ന് ത​ട​സ്സ​മാ​കു​മെ​ന്ന പ​രി​ഭ​വ​വും ഫ​ർ​ഹാ​ന പ​ങ്കു​വെ​ക്കു​ന്നു.

കാട്ടാക്കട മേഖലയിൽ വിജയത്തിളക്കം 

കു​ള​ത്തു​മ്മ​ല്‍, വെ​ള്ള​നാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ നാ​ലു​പേ​ര്‍ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും മു​ഴു​വ​ൻ മാ​ർ​ക്കും​ കി​ട്ടി

കാ​ട്ടാ​ക്ക​ട: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്‌​കൂ​ളു​ക​ൾ​ക്ക് തി​ള​ക്ക​മാ​ര്‍ന്ന വി​ജ​യം. കു​ള​ത്തു​മ്മ​ല്‍, വെ​ള്ള​നാ​ട് സ​ര്‍ക്കാ​ര്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി നാ​ലു​പേ​ര്‍ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും മു​ഴു​വ​ൻ മാ​ർ​ക്ക്​ കി​ട്ടി. കു​ള​ത്തു​മ്മ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ സ​യ​ൻ​സി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി.

കു​ള​ത്തു​മ്മ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ സ​യ​ൻ​സി​ലും കോ​മേ​ഴ്സി​ലു​മാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 195ൽ 179 ​പേ​ർ വി​ജ​യി​ച്ചു.

53 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. വെ​ള്ള​നാ​ട് സ​ര്‍ക്കാ​ര്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ 322പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 266 പേ​രും വി​ജ​യി​ച്ചു. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും മു​ഴു​വ​ന്‍ മാ​ർ​ക്ക്​ കി​ട്ടി. 50 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. വി.​എ​ച്ച്.​എ​സ്.​സി​യി​ൽ 86.3ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ സ​യ​ൻ​സ്, കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 125 വി​ദ്യാ​ർ​ഥി​ക​ളി​ൽ 84 പേ​ർ വി​ജ​യി​ച്ചു. ഒ​രാ​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടാ​നാ​യി.

വി.​എ​ച്ച്.​എ​സ്.​സി​യി​ൽ 91 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 65 പേ​ർ വി​ജ​യി​ച്ചു.

ആ​ര്യ​നാ​ട് സ​ര്‍ക്കാ​ർ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ 196 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി166 പേ​ര്‍ വി​ജ​യി​ക​ളാ​യി. 28 വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സു​ണ്ട്.

കാ​ട്ടാ​ക്ക​ട പി.​ആ​ർ. വി​ല്യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ സ​യ​ൻ​സി​ലും ഹ്യു​മാ​നി​റ്റീ​സി​ലു​മാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 130 വി​ദ്യാ​ർ​ഥി​ക​ളി​ൽ 108 പേ​ർ വി​ജ​യി​ച്ചു. 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ഉ​ണ്ട്.

നെ​യ്യാ​ർ​ഡാം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ സ​യ​ൻ​സി​ലും കോ​മേ​ഴ്സി​ലു​മാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 192 വി​ദ്യാ​ർ​ഥി​ക​ളി​ൽ 116 പേ​ർ വി​ജ​യി​ച്ചു. 17 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടാ​നാ​യി.

Tags:    
News Summary - plustwo exam result-trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.