പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വീ​ടു​ക​ളി​ലെ​ത്തി വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കു​ന്ന സ്വാ​മി​നാ​ഥ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രും

കണക്കിലധികം കരുതൽ; അംഗീകാരമായി അധ്യാപക അവാർഡ്

പാ​ലോ​ട്: കു​ട്ടി​ക​ൾ എ​ത്തു​ന്നി​ല്ലെ​ങ്കി​ലും സ്കൂ​ളി​നോ​ടു​ള്ള സ്വാ​മി​നാ​ഥ​ൻ സാ​റി​െൻറ ക​രു​ത​ലി​ന് കു​റ​വു​വ​ന്നി​ട്ടി​ല്ല. പൊ​ടി​യും മാ​റാ​ല​യു​മി​ല്ലാ​ത്ത ക്ലാ​സ് മു​റി​ക​ളും മു​റ്റ​ത്ത് ത​ഴ​ച്ചു​വ​ള​രു​ന്ന പ​ച്ച​ക്ക​റി​ക​ളും പൂ​ച്ചെ​ടി​ക​ളും അ​ത് സാ​ക്ഷ്യ​പ്പെ​ടു​ത്തും. സ്കൂ​ളും കു​ട്ടി​ക​ളും ജീ​വ​വാ​യു​പോ​ലെ പ്ര​ധാ​ന​മെ​ന്ന് ക​രു​തു​ന്ന സ്വാ​മി​നാ​ഥ​ൻ സാ​റി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ്. പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലാ​ണ് പാ​ലോ​ട് പേ​ര​ക്കു​ഴി സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യ കെ. ​സ്വാ​മി​നാ​ഥ​ൻ പു​ര​സ്കാ​രം ചൂ​ടി​യ​ത്.

പൂ​ജ​പ്പു​ര ത​മ​ലം ത​ട്ടാ​മ​ല ലെ​യി​ൻ മ​ഴ​വി​ല്ലി​ൽ കെ. ​സ്വാ​മി​നാ​ഥ​ൻ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച് പേ​ര​ക്കു​ഴി സ്കൂ​ളി​ലെ​ത്തു​ന്ന​ത് ഒ​രു​വ​ർ​ഷം മു​മ്പാ​ണ്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​ൽ സ്കൂ​ൾ മു​റ്റം കൃ​ഷി സൗ​ഹൃ​ദ​മാ​ക്കി. സ്കൂ​ൾ റേ​ഡി​യോ​യും മി​നി തി​യ​റ്റ​റും ഒ​രു​ക്കി. വീ​ട്ടി​ലൊ​രു പു​സ്ത​ക​പ്പു​ര പ​ദ്ധ​തി​ക്കും രൂ​പം കൊ​ടു​ത്തു.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ ആ​ല​പ്പു​ഴ പു​റ​ക്കാ​ട് സ്കൂ​ളി​ലാ​ണ് ഒൗ​ദ്യോ​ഗി​ക ജീ​വി​ത​വും ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കാ​യി 16 ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ നി​ർ​മി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ 20 അ​വാ​ർ​ഡു​ക​ൾ നേ​ടി. മൂ​ന്ന് പു​സ്ത​ക​ങ്ങ​ളും പു​റ​ത്തി​റ​ക്കി. ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ്, ഗാ​ന്ധി​ദ​ർ​ശ​ൻ അ​വാ​ർ​ഡ് എ​ന്നി​വ​യും നേ​ടി​യി​ട്ടു​ണ്ട്. വി​ക്​​ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​സി​ൽ ആ​റാം​ത​രം ഗ​ണി​തം പ​ഠി​പ്പി​ക്കു​ന്ന​തും ഇ​ദ്ദേ​ഹ​മാ​ണ്. സെ​ക്ര​േ​ട്ട​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ സീ​ന​യാ​ണ് ഭാ​ര്യ. മ​ക​ൾ ഡി​ഗ്രി വി​ദ്യാ​ർ​ഥി ദേ​വ​കൃ​ഷ്ണ. കു​ട്ടി​ക​ളു​ടെ​യും സ്കൂ​ളി​െൻറ​യും ഉ​ന്ന​തി​ക്കാ​യി പ്ര​യ​ത്​​നി​ക്കു​ന്ന സ്വാ​മി​നാ​ഥ​ൻ സാ​റി​ന് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് അ​വാ​ർ​ഡെ​ന്ന് പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ വി.​എ​ൽ. രാ​ജീ​വ് പ​റ​ഞ്ഞു.

അവാർഡി​െൻറ തിളക്കത്തിൽ നിസാര്‍ അഹമ്മദ്​

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് അധ്യാപകന്‍ നിസാര്‍ അഹമ്മദിന് സെക്കൻഡറി വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള സര്‍ക്കാര്‍ അവാര്‍ഡ്.

1997ല്‍ ഇടുക്കി ജില്ലയിലെ കണ്ണമ്പിട ട്രൈബല്‍ എച്ച്.എസില്‍ പ്രൈമറി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കഞ്ഞിക്കുഴി എല്‍.പി സ്‌കൂള്‍, പെരുങ്കുഴി ഗവ.എല്‍.പി.സ്‌കൂള്‍, കരിച്ചാറ ഗവ.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്.

2007ല്‍ ഹൈസ്‌കൂള്‍ അസിസ്​റ്റൻറായി കോട്ടുകാല്‍ ഗവ.വി.എച്ച്.എസ്.എസിലായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് ആറ്റിങ്ങല്‍ ബോയ്‌സ് എച്ച്.എസിലേക്കും 2014ല്‍ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലേക്കും സ്ഥലം മാറ്റമായി. അധ്യാപകവൃത്തിക്കുപുറമെ എട്ട് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക രചയിതാവ് കൂടിയാണിദ്ദേഹം. 2017 മുതല്‍ ആകാശവാണി, വിക്ടേഴ്‌സ്​ ചാനല്‍ എന്നിവയില്‍ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നുണ്ട്. കണിയാപുരം കണ്ടല്‍ ഡ്രീംസില്‍ പരേതനായ മുഹമ്മദ് റഷീദ്-ജമീല ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാജിമോള്‍. ഫിറോസ് അഹമ്മദ്, ഫിദ അഹമ്മദ് എന്നിവര്‍ മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.