പടക്കനിർമാണ ഷെഡ് പൊട്ടിത്തെറിയിൽ തകർന്ന നിലയിൽ.
പാലോട് : നന്ദിയോട് പേരയം താളിക്കുന്നിൽ പടക്കനിർമാണ ഷെഡിൽ പൊട്ടിത്തെറിയിൽ നാല് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷീബ ഉൾപ്പെടെ നാല് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താളിക്കുഴി ആൻ ഫയർ വർക്ക്സിലായിരുന്നു തീ പിടിത്തം. വെടിമരുന്ന് മിക്സ് ചെയ്യുന്നതിനിടെ ഉഗ്ര സ്ഫോടനത്തോടനത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. താൽക്കാലിക ഷെഡിൽ ആണ് നിർമ്മാണ പ്രവർത്തനം നടന്നത്. അജിത്കുമാറിന്‍റെ പേരിലാണ് ലൈസൻസ്. വിതുര ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പാലോട് പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.