Posted On
date_range Updated On
date_range ആദ്യം ഒരു അണലിയെ കണ്ടു; തിരച്ചിലിൽ വീട്ടുപരിസരത്ത് കണ്ടെത്തിയത് 63 അണലി കുഞ്ഞുങ്ങളെ
തിരുവനന്തപുരം: വീട്ടുപരിസരത്തുനിന്നും കണ്ടെത്തിയത് 63 അണലി കുഞ്ഞുങ്ങളെ. തിരുവനന്തപുരം പാലോട് ആണ് സംഭവം. നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്‍റെ വീട്ടിൽ നിന്നാണ് ഇത്രയധികം വിഷപ്പാമ്പുകളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുമുറ്റത്ത് വലിയ അണലിയെ കാണുകയായിരുന്നു. വിവരം പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിയെ അറിയിച്ചു. പിറ്റേന്ന് രാവിലെ മുതൽ വീടിന്‍റെ പരിസരത്ത് നടത്തിയ തിരച്ചിലിൽ 63 അണലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.