ഓണക്കാല പൂക്കൃഷിയുടെ വിളവെടുപ്പ് കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി ഉദ്ഘാടനം ചെയ്യുന്നു
കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ ഓണക്കാല പൂവ്/പച്ചക്കറി കൃഷിയുടെ വിളവെടുപ്പുദ്ഘാടനം കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി നിർവഹിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി അഞ്ച് ഏക്കർ തരിശ് ഭൂമിയിലാണ് കൃഷിചെയ്തത്. തൈകൾ, കീടരോഗനാശികൾ എന്നിവ കരവാരം കൃഷി ഭവനും വളം കരവാരം പഞ്ചായത്ത് സർവിസ് സഹകരണ ബാങ്കും നൽകി. പഞ്ചായത്തംഗം ബിജു അധ്യക്ഷത വഹിച്ചു.
കൃഷി ഓഫിസർ അനൂപ് ചന്ദ്രൻ, തൊഴിലുറപ്പ് എ.ഇ. അനീഷ് പപ്പൻ, വൈസ് പ്രസിഡന്റ് ലതിക പി. നായർ, പ്രസീത, കവിത, ദീപ പങ്കജാക്ഷൻ, ഇന്ദിര സുദർശനൻ, ചിന്നു, വിജി വേണു, വത്സല, അബ്ദുൽ കരീം, ജ്യോതി, മധുസൂദനകുറുപ്പ്, കരവാരം മോഹനൻ, ബിനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.