തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയായി

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോകുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണം ആറ് മാസത്തിനിടെ ഇരട്ടിയിലേറെയായി. 2022 ഏപ്രിലിൽ 1.31 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ യാത്രക്കാരുടെ എണ്ണം 60145 ആയിരുന്നു. ഈ കാലയളവിലെ പ്രതിമാസ ആഭ്യന്തര യാത്രക്കാരുടെ എണ്ണം: 2021 നവംബർ-84048, ഡിസംബർ-104771, 2022 ജനുവരി-67019, ഫെബ്രുവരി-54096, മാർച്ച്-97633, ഏപ്രിൽ-131274. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, വിസ്താര എയർലൈൻസ് എന്നിവ നിലവിൽ തിരുവനന്തപുരത്തുനിന്ന് കൊച്ചി, കണ്ണൂർ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പുണെ, മുംബൈ, ദുർഗാപൂർ, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്.

പ്രതിവാരം 35 സർവിസുകളുള്ള ബംഗളൂരുവാണ് ഏറ്റവും തിരക്കേറിയ ലക്ഷ്യസ്ഥാനം. ചെന്നൈ (ആഴ്ചയിൽ 22 സർവിസുകൾ), ഡൽഹി (20), മുംബൈ (15) എന്നിവയാണ് മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. ആഴ്ചയിൽ 98 സർവിസുകളുമായി ഇൻഡിഗോയാണ് പട്ടികയിൽ ഒന്നാമത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഏപ്രിലിൽ 1.3 ലക്ഷമായി ഉയർന്നു. 

Tags:    
News Summary - number of domestic passengers at the Thiruvananthapuram airport has doubled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.