വർക്കല ക്ഷേത്രം മുതൽ നെയ്യാറ്റിൻകര വരെ റേഡിയൽ സർവിസ് വർക്കല: കെ.എസ്.ആർ.ടി.സിയുടെ റേഡിയൽ സർവിസിൽ ഉൾപ്പെടുത്തി വർക്കല ക്ഷേത്രം മുതൽ നെയ്യാറ്റിൻകര വരെയുള്ള സർവിസ് അനുവദിച്ചതായി അഡ്വ.വി. ജോയി എം.എൽ.എ അറിയിച്ചു. വർക്കല ക്ഷേത്രത്തിൽ നിന്ന് 7.50ന് പുറപ്പെടുന്ന സർവിസ് വർക്കല-കല്ലമ്പലം-ആറ്റിങ്ങൽ-കഴക്കൂട്ടം-മെഡിക്കൽ കോളജ്-വികാസ് ഭവൻ-സെക്രേട്ടറിയറ്റ്-തമ്പാനൂർ-കിഴക്കേകോട്ട-തിരുവല്ലം-കാർഷിക കോളജ്-കാക്കാമൂല-ബാലരാമപുരം-നെയ്യാറ്റിൻകര എന്നിവിടങ്ങളിലൂടെ സർവിസ് നടത്തും. സർവിസ് ശനിയാഴ്ച മുതൽ ആരംഭിക്കും. ബസിന്‍റെ ഫ്ലാഗ് ഓഫ് വർക്കല ജനാർദന സ്വാമി ക്ഷേത്രത്തിനുമുന്നിൽ രാവിലെ 7.50ന് എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.