വായനദിനാചരണം

നെയ്യാറ്റിൻകര: നല്ല മനസ്സിന് ശുദ്ധമായ വായന അനിവാര്യമാണെന്ന് എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. കരിനട ആശ്രയ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാല്യകാലത്ത് കൊടിയ ബുദ്ധിമുട്ടുകളുടെ ചുറ്റുപാടുകളിൽ മുത്തശ്ശിയുടെ പ്രചോദനം ഉൾക്കൊണ്ട് എഴുത്തിന്‍റെ പാതയിലൂടെ നടന്ന കാര്യങ്ങൾ ഓണക്കൂർ പങ്കുവെച്ചു. ആശ്രയ രക്ഷാധികാരി അയണിത്തോട്ടം കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. നിംസ് മാനേജിങ്​ ഡയറക്ടറും എഴുത്തുകാരനുമായ എം.എസ്. ഫൈസൽഖാൻ മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ഗിരീഷ് പരുത്തിമഠം വായനദിനസന്ദേശം നൽകി. എൻ.കെ. രഞ്ജിത്ത്, സുരേഷ് പാലാഴി, സുരേഷ് കുമാർ, കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ജോർജ് ഓണക്കൂറിന് യോഗത്തിൽ ആശ്രയയുടെ ഉപഹാരം സമ്മാനിച്ചു. എം.ടെക് ഒന്നാം റാങ്ക് നേടിയ എസ്.ഡി. ഗംഗക്കും വായനമത്സരവിജയികൾക്കും ഡോ. ജോർജ് ഓണക്കൂർ സമ്മാനങ്ങൾ കൈമാറി. ചിത്രം: vayana blpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.