കരകുളം നെടുമ്പാറ പാറക്കുളത്തിൽ മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടിയപ്പോൾ
നെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ പാറക്കുളത്തിൽ മാലിന്യംതള്ളിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധൻ രാത്രി എട്ടോടെയാണ് സംഭവം. മാലിന്യമെത്തിച്ച രണ്ടുപേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി.സി.ടി.വി സ്ഥാപിച്ചിട്ടും മാലിന്യനിക്ഷേപം പതിവായതോടെ നാട്ടുകാർ കാത്തിരുന്നാണ് മാലിന്യം നിറച്ചെത്തിയ വാഹനം പിടികൂടിയത്.
വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാജീവും ഏണിക്കര വാർഡംഗം ആശയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും സ്ഥലത്തെത്തി.
പാറക്കുളത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യനിക്ഷേപം തടയാൻ ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻന്റ് യു. ലേഖ റാണിയും വൈസ് പ്രസിഡന്റ് സുനിൽ കുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.