വീടിന്‍റെ മുന്‍ വാതില്‍ തകര്‍ത്ത് മോഷണം; കാല്‍ലക്ഷം രൂപ അപഹരിച്ചു

നെടുമങ്ങാട് : ആളില്ലാതിരുന്ന സമയത്ത്​ വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് കാല്‍ ലക്ഷത്തോളം രൂപ കവര്‍ന്നു. കരിപ്പൂര് ഇരുമരം പോസ്റ്റ് ഓഫീസിനുസമീപം കരകുളം എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍റെ വീട്ടിലാണ്​ മോഷണം നടന്നത്.

മെയിന്‍ സ്വിച്ച് ഓഫ് ചെയ്യ്താണ് മോഷണം നടത്തിയത്. ബന്ധുവിന്‍റെ വിവാഹ സത്കാരത്തിന് പങ്കെടുക്കാന്‍  ഉണ്ണികൃഷ്ണനും പാരിപ്പള്ളിയില്‍ പോയതായിരുന്നു. തിരികെ  എത്തിയപ്പോള്‍ വീട്ടിനുമ്മറത്ത് ഇട്ടിരുന്ന ലൈറ്റ് അണഞ്ഞുകിടക്കുകയായിരുന്നു.കാറിന്‍റെ ഹെഡ്‌ലൈറ്റ് വെട്ടത്തില്‍ ലൈറ്റിടാന്‍ ഇറങ്ങിയ കുട്ടികള്‍ കതക് തുറന്നുകിടക്കുന്നത് കണ്ടു.

വീടിന്‍റെ അകം വാതിലു മുതല്‍ പുറം വാതില്‍ വരെ തുറന്നുകിടക്കുകയായിരുന്നു. കിടപ്പ് മുറിയിലെ കബോര്‍ഡുകള്‍ തകര്‍ത്തനിലയിലും അലമാരയിലെ തുണികള്‍ തറയില്‍ വലിച്ചു വാരിയിട്ട നിലയിലുമായിരുന്നു. ബാങ്കില്‍ വച്ചിട്ടുള്ള സ്വര്‍ണ്ണപ്പണയത്തിന്റെ കാശാണ് മോഷ്ടിക്കപ്പെടതെന്നും ഉണ്ടായിരുന്ന സ്വര്‍ണ്ണം കൈയ്യില്‍ കരിതുയിരുന്നതിനാല്‍ അവ നഷ്ടമായില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വീടിനുള്ളിലെ എല്ലാ കബോര്‍ഡുകളും  നശിപ്പിച്ചിട്ടുണ്ട്. വലിയമലപോലീസ് കേസെടുത്തു. ഡോഗ്‌സ്‌ക്വാഡ്,ഫിങ്കര്‍പ്രിന്റ് വിഭാഗം എന്നിവര്‍ എത്തി മേല്‍നടപടി ആരംഭിച്ചു. 

Tags:    
News Summary - Theft by breaking the front door of the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.