നെടുമങ്ങാട്: വീട്ടിൽ അതിക്രമിച്ചുകടന്ന യുവാവ് യുവതിയെയും അമ്മയെയും കുത്തിപ്പരിക്കേൽപിച്ചു. കരിപ്പൂര്‍ വാണ്ട കുമാർ നിവാസിൽനിന്ന് ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന വത്സല (52), മകൾ സൂര്യ ഗായത്രി (20) എന്നിവരെയാണ് കുത്തിയത്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം.
പേയാട് വാറുവിളാകത്തുവീട്ടിൽ അരുണാണ് (28) രണ്ടുപേരെയും കുത്തിയത്. ഭർത്താവുമായി പിണങ്ങിയ സൂര്യ ഗായത്രി ആറുമാസമായി അമ്മയോടൊപ്പമാണ് താമസം. വീടിെൻറ അടുക്കള വാതിലിലൂടെ അകത്തുകയറിയ അരുൺ കത്തികൊണ്ട് സൂര്യഗായത്രിയുടെ വയറിലും കൈയിലും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലും കുത്തുകയായിരുന്നു.
തടസ്സംപിടിക്കാൻ ചെന്ന വികലാംഗയായ വത്സലയുടെ കൈയിലാണ് കുത്തേറ്റത്. അരുണിെൻറ കൈവിരലുകൾക്കും പരിക്കുണ്ട്. അരുണിനെയും വത്സലയെയും നെടുമങ്ങാട് ജില്ല ആശുപത്രിയിലും സൂര്യഗായത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.