അരുണിനെ ഉഴപ്പാക്കോണത്തെ സൂര്യഗായത്രി താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
നെടുമങ്ങാട്: ലോട്ടറി വില്പനക്കാരിയായിരുന്ന നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യ ഗായത്രിയെ(20) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിനെ(28) െപാലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ വലിയമല സി.ഐ സജിമോെൻറ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. സൂര്യയും കുടുംബവും വാടകക്ക് താമസിച്ചിരുന്ന കരുപ്പൂര് ഉഴപ്പാക്കോണത്തെ വീട്, കൊലപാതകത്തിനുശേഷം ഒളിച്ചിരിക്കാന്‍ ശ്രമിച്ച സ്ഥലങ്ങള്‍, കൊലക്ക് ഉപയോഗിച്ച കത്തിവാങ്ങിയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകശ്രമത്തിനിടെ കൈകള്‍ക്ക് പരിക്കേറ്റ അരുണിെൻറ ചികിത്സയും തുടരുന്നുണ്ട്.
ഒരാഴ്ചത്തെ തയാറെടുപ്പുകള്‍ക്കൊടുവിലാണ് സൂര്യയെ അരുണ്‍ കൊലെപ്പടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സൂര്യയോട് കടുത്ത വൈരാഗ്യമുണ്ടായിരുന്ന അരുണ്‍ കാട്ടാക്കടക്ക് സമീപത്തെ കടയില്‍നിന്നാണ് കത്തി വാങ്ങിയത്. ആദ്യം വാങ്ങിയ കത്തി അത്ര പോരെന്നുകണ്ട് പിന്നീട് മാറ്റി വാങ്ങി. ബൈക്കിെൻറ നമ്പര്‍പ്ലേറ്റ് നേരത്തേതന്നെ മാറ്റി മറ്റൊരു നമ്പര്‍ െവച്ചു. സംഭവംനടക്കുന്നതിനുമുമ്പ് മൂന്നുദിവസം അരുണ്‍ നെടുമങ്ങാട്ടു വന്നുപോയി. ഇതിനിടെ സൂര്യ താമസിച്ചിരുന്ന വാടകവീടും പരിസരവും നന്നായി കണ്ട് മനസ്സിലാക്കി.
വീടിെൻറ പിന്നിലൂടെയാണ് അരുണ്‍ അകത്തു കടന്നത്. ആദ്യം 20ലധികം തവണ കുത്തി. തുടർന്ന് തല പിടിച്ച് പലവട്ടം ചുവരിലിടിച്ചു. മരിച്ചില്ലെന്ന് ബോധ്യമായപ്പോള്‍ വീണ്ടും കുത്തി. അനക്കമില്ലാതെ സൂര്യ വീണപ്പോഴാണ് അക്രമം മതിയാക്കിയത്. സൂര്യമായി അരുണ്‍ നേരേത്ത അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും കുടുംബത്തെ ധാരാളം സഹായിച്ചിരുന്നു. ഇതിനിടെ കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടത്തി. എന്നാല്‍ ഈ ബന്ധം അവസാനിപ്പിച്ച് ഒരുവര്‍ഷക്കാലമായി സൂര്യ അമ്മയോടൊപ്പം വന്നുതാമസിക്കുകയായിരുന്നു. തെളിവെടുപ്പ് അടുത്തദിവസവും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.