നെ​ടു​മ​ങ്ങാ​ട്-​ന​ഗ​ര​സ​ഭ​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ

പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ

ഹോട്ടൽ, ബേക്കറി റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

നെടുമങ്ങാട്: നഗരസഭയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

പതിനൊന്നാം കല്ല് പലാരപീടിക, നമ്പർ ഒൺ ടീസ്റ്റാൾ, പരിയാരം അനന്ദു ബേക്കറി ആൻഡ് ബോർമ, കുളവിക്കോണം ദി കേക്ക് വേൾഡ് തുടങ്ങിയ കടകളിലാണ് റെയ്ഡ് നടത്തിയത്. അനന്തു ബേക്കറി ആൻഡ് ബോർമ അടച്ചുപൂട്ടാൻ നിർദേശം നൽകി.

പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് പഴകിയ എണ്ണ, ഇറച്ചി, ബേക്കറി സാധനങ്ങൾ, മീൻകറി തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ഇൻസ്പെക്ടർ ഷെറിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ, ബിജു സോമൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഹോട്ടലുകളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Stale food seized in hotel-bakery raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.