ഭരണത്തുടർച്ച തേടിയും വിജയ പ്രതീക്ഷയോടെയും നെടുമങ്ങാട്​ നഗരസഭ

നെടുമങ്ങാട്: മൂന്ന് പതിറ്റാണ്ട് തുടർച്ചയായി എൽ.ഡി.എഫ് ഭരണത്തിൻ കീഴിലാണ് 1978ൽ നിലവിൽ വന്ന നെടുമങ്ങാട് നഗരസഭ. നിലവിലെ കൗൺസിലിൽ 39 വാര്‍ഡുകളുള്ളതിൽ എല്‍.ഡി.എഫിന് 28ഉം യു.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് നാലും അംഗങ്ങളാണുള്ളത്. വാർഡ്‌ വിഭജനത്തോടെ മൂന്നെണ്ണം വർധിച്ച് 42 വാർഡുകളായിട്ടുണ്ട്.

കഴിഞ്ഞ തവണ അധ്യക്ഷ സ്ഥാനം പട്ടികജാതി വനിത സംവരണം ആയിരുന്നത് ഇക്കുറി ജനറൽ വിഭാഗത്തിലാവുകയും ചെയ്തു. നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പിൻബലത്തിലാണ് ഇടതുപക്ഷം വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. എന്നാൽ വികസന സ്തംഭനത്തിന്‍റെ പിന്നിട്ടകാലത്തിൽ ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് വോട്ടായി മാറുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കരുത്തുതെളിയിക്കാൻ ബി.ജെ.പിയും സജീവമാണ്.    

Tags:    
News Summary - kerala local body election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.