വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും

നെടുമങ്ങാട്: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 35000 രൂപ പിഴയും.

വീടിനകത്ത് അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വട്ടപ്പാറ അറവലക്കുന്ന് പ്രശാന്ത് നഗറിൽ തങ്കപ്പൻ നാടാരെ(65)യാണ് നെടുമങ്ങാട് ഫാസ്​റ്റ്​ ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) സ്പെഷൽ ജഡ്ജ് ജി.ആർ. ബിൽകുൽ ശിക്ഷിച്ചത്.

പിഴത്തുക ഇരക്ക്​ നഷ്​ടപരിഹാരമായി നൽകണമെന്നും നൽകാതിരുന്നാൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കേസിൽ വിധിച്ചു. 2010ലാണ് സംഭവം നടന്നത്.

നെടുമങ്ങാട് ഫാസ്​റ്റ്​ ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി പ്രോസിക്യൂഷനുവേണ്ടി ഹാജരായി. 11 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 13 രേഖകളും രണ്ട് തൊണ്ടിമുതലും തെളിവായി ലഭിച്ചു.

Tags:    
News Summary - Defendant sentenced to 10 years rigorous imprisonment and fine for raping housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.