ദേശീയപാതയുടെ വശം ഇടിഞ്ഞു; അപകടസാധ്യതയേറി

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പ്ലാച്ചേരി ഭാഗത്ത് വശം ഇടിഞ്ഞുതാണ്​​ അപകടഭീഷണി ഉയർത്തിയിട്ടും സംരക്ഷണഭിത്തി നിർമിക്കാൻ നടപടിയില്ല. നാലുവര്‍ഷം മുമ്പാണ് ഭിത്തി ഇടിഞ്ഞിറങ്ങിയത്. 2009 ല്‍ പുനര്‍നിര്‍മിച്ച പാതയില്‍ വീതി വർധിപ്പിക്കാതെ അടുത്തിടെ ടാർ ചെയ്തിരുന്നു. 

റോഡി​​െൻറ വശം ഇടിഞ്ഞ ഭാഗത്ത് താഴേക്ക് 200 അടിയോളം താഴ്​ചയാണുള്ളത്​. 15 വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ കൂറ്റന്‍ ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് താഴ്​ചയിലേക്ക്​ മറിഞ്ഞിരുന്നു. ഇവിടെ ദേശീയപാതയുടെ സ്ഥല അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം ഉണ്ട്. എന്നാല്‍ റീസര്‍വേ പൂര്‍ത്തിയാകാത്തത്​ കാരണം അതിര്‍ത്തി സ്ഥാപിച്ച് സംരക്ഷണഭിത്തിയുടെ എസ്​റ്റിമേറ്റ് സമര്‍പ്പിക്കുന്നതിനും കഴിഞ്ഞിട്ടില്ല. വെള്ളിമലക്കും വാളക്കോടിനും മധ്യേ സംരക്ഷണഭിത്തി നിർമിക്കേണ്ട നിരവധി ഭാഗങ്ങളുണ്ട്. വാളക്കോട് റെയില്‍വേ ട്രാക്കിന് സമീപം ചെയ്തത്​ പോലെ ഗാബിയന്‍ ഭിത്തി നിർമിച്ചാലും ഗതാഗതം സുഗമമാക്കാം.

Tags:    
News Summary - National Highway accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.