ആക്കുളം പാലത്തിന് സമീപം അപകടത്തിൽപെട്ടയാളുടെ
അടുത്ത് മന്ത്രി റിയാസ്
Posted On
date_range Updated On
date_range അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നയാൾക്ക് രക്ഷകനായി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന മധ്യവയസ്കന് രക്ഷകനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അപകടത്തിൽപെട്ടയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ആക്കുളം പാലത്തിന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വഹനം നിർത്താതെ പോകുകയായിരുന്നു. ചോരയൊലിച്ച് കിടക്കുന്ന ആളെ കണ്ട മന്ത്രി വാഹനം നിർത്തിച്ച് പൈലറ്റ് വാഹനത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആക്കുളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വഴിയിലാണ് അപകടത്തിൽപെട്ടയാളെ മന്ത്രി കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.