‘ഡാ മോനെ, ഒന്ന് കൂളായിക്കേ നീ’; പൊലീസിനോട് ചോറ് ചോദിച്ച ഗോവിന്ദിന് മിൽമയുടെ സ്നേഹം
തിരുവനന്തപുരം: ബി.ജെ.പിയുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസിനോട് ചോറ് ചോദിച്ച ഗോവിന്ദ് ഇനി മിൽമയുടെ പരസ്യത്തിൽ. ‘ഡാ മോനെ, ഒന്ന് കൂളായിക്കേ നീ’ എന്ന ടാഗ് ലൈനോടെയാണ് മിൽമ ഇൻസ്റ്റഗ്രാം പേജിൽ ഗോവിന്ദ് കേന്ദ്രകഥാപാത്രമായ പരസ്യം പങ്കുവെച്ചിരിക്കുന്നത്. ‘പൊലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും’ ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം എന്നൊരു കുറിപ്പും പരസ്യത്തിലുണ്ട്.
ഗോവിന്ദ് എന്ന കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം എന്ന ക്യാപ്ഷനോടെയാണ് മിൽമ തങ്ങളുടെ മിൽമ കേരള എന്ന പേജിൽ പോസ്റ്റ് പങ്കുവെച്ചത്. ക്ലിഫ് ഹൗസിലേക്കുള്ള ബി.ജെ.പി മാർച്ചിനിടെ ഉച്ചക്ക് 12ന് ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയതോടെയാണ് ഗോവിന്ദ് പൊലീസുകാരോട് ചോറ് ചോദിച്ചത്. ‘സാറേ എനിക്ക് ചോറ് വേണം, ഇല്ലേൽ എന്നെ അപ്പുറത്താക്കി താ..’ എന്നാണ് ഗോവിന്ദ് പൊലീസിനോട് പറഞ്ഞത്. ബാരിക്കേഡിനപ്പുറത്തെ വീട്ടിലെത്താൻ കുട്ടിയെ പൊലീസ് സഹായിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.