തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരിയുടെ 2,28,500 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായി. നേപ്പാൾ സ്വദേശി മഹേന്ദർ (38) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസിൽ കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. മലപ്പുറത്തേക്കുള്ള യാത്രക്കാരിയുടെ ബാഗിലുള്ള മാല, കമ്മൽ, മോതിരം, ഇയർ പോഡ്, മൊബൈൽ ചാർജർ എന്നിവ ഉൾപ്പെടെ കവർന്നു. തുടർന്ന് പ്രതി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.
ആർ.പി.എഫും റെയിൽവേ പൊലീസും സംയുക്തമായി സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഉച്ചക്ക് 2.15ഓടെ ഓവർബ്രിഡ്ജ് ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. പ്ലാറ്റ്ഫോമിൽ സ്ത്രീകളുടെ മൊബൈൽ ഫോൺ സ്ഥിരമായി മോഷ്ടിക്കുന്നയാളും അറസ്റ്റിലായി. ബംഗാൾ സ്വദേശി മുബാറക്ക് (20) ആണ് അറസ്റ്റിലായത്.
യാത്രക്കാരുടെ ഫോൺ കവർന്ന് ട്രെയിനിൽ കയറി മുങ്ങുന്നതാണ് ഇയാളുടെ രീതി. ഇയാളെ പിടിക്കാനായി സി.സി ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. മഫ്തിയിൽ എത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥ സംശയം തോന്നി പരിശോധിച്ചപ്പോൾ ട്രെയിനിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ നിന്നും മോഷ്ടിച്ച ഫോണുകൾ കിട്ടുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.