മണികണ്ഠൻ ശങ്കർ

സീരിയൽ താരത്തിൻെറ വ്യാജ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച‍യാൾ പിടിയിൽ


തിരുവനന്തപുരം: പ്രമുഖ മലയാളം, തമിഴ് സീരിയൽ താരത്തിൻെറ ചിത്രങ്ങൾ മുഖം മോർഫ് ചെയ്ത് നഗ്​നചിത്രങ്ങളാക്കി പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്​റ്റിൽ. കന്യാകുമാരി വടക്കോട്ടെ പുതുകുളം വീട്ടിൽ മണികണ്ഠൻ ശങ്കറിനെയാണ് (24) തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നിർദേശപ്രകാരം സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ചാണ് തമിഴ്നാട്ടിൽനിന്ന് ഇയാളെ കേരള പൊലീസ് അറസ്​റ്റ്​ ചെയ്തത്.

സീരിയൽ നടിയുടെ പേരിൽ വ്യാജ ഇൻസ്​റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന്​ കണ്ടെത്തി. സൈബർ ക്രൈം പൊലീസ് സ്​റ്റേഷൻ അസി.കമീഷണർ ടി. ശ്യാംലാൽ, ഇൻസ്പെക്ടർ എസ്.പി. പ്രകാശ്, എസ്.ഐ മനു ആർ.ആർ, വിനീഷ് വി.എസ്, സമീർഖാൻ, മിനി എസ് എന്നിവരാണ് പ്രതിയുടെ അറസ്​റ്റിന് നേതൃത്വം നൽകിയത്.



Tags:    
News Summary - Man arrested for spreading fake pics of serial star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.