lead വളം നിര്‍മാണം: മീൻകുഞ്ഞുങ്ങളെയടക്കം കോരുന്ന അന്യസംസ്ഥാന ബോട്ടുകള്‍ വ്യാപകം

പൂന്തുറ: വളം നിര്‍മാണത്തിനായി വളര്‍ച്ച എത്താത്ത മത്സ്യക്കുഞ്ഞുങ്ങളെയടക്കം തീരക്കടലില്‍നിന്ന്​ ​​ അന്യസംസ്ഥാന ബോട്ടുകള്‍ വ്യാപകമായി വാരുന്നു. യൂസേഴ്സ് ഫീ നല്‍കാതെ നിരോധിത വലകളുമായെത്തിയ ബോട്ടുടമകൾക്കെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമുയർത്തി. കഴിഞ്ഞദിവസം ഇത്തരത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വാരിയ ബോട്ടുകാരും എതിർത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിൽ കടലില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്തി​ൻെറ മത്സ്യസമ്പത്തിന് തന്നെ വന്‍ ഭീഷണിയായി മാറുന്ന അവസ്ഥയാണ്​ ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സംസ്ഥാനത്തി​ൻെറ തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുകളില്‍ നിന്ന് യൂസേഴ്സ് ഫീ പിരിക്കണമെന്ന് ഫിഷറീസ് വകുപ്പി​ൻെറ തീരുമാനമുണ്ട്​. വളര്‍ച്ചയെത്താതെ മത്സ്യങ്ങളെ പിടികൂടാന്‍ പാടി​െല്ലന്ന സംസ്ഥാന സര്‍ക്കാറി​ൻെറ നിര്‍ദേശം അവഗണിച്ച് നിരോധിച്ച പെലാജിക് നെറ്റും ട്രോള്‍നെറ്റും പോലുള്ള വലകള്‍ ഉപയോഗിച്ച് മത്സ്യക്കുഞ്ഞുങ്ങളെ കൂടുതലായി വാരുന്നു. ഇത്തരം വലകളുടെ കണ്ണികള്‍ വളരെ ചെറുതായതിനാല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ വലയില്‍ പെട്ടാല്‍ തിരിച്ചിറങ്ങാന്‍ കഴിയില്ല. എന്നാല്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന വലകളില്‍ വലക്കണ്ണികള്‍ക്ക് അകലം കൂടുതലുള്ളതിനാല്‍ വലയില്‍പെടുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് സാധാരണ സുഖമായി തിരിച്ചിറങ്ങാന്‍ കഴിയും. ഇത്തരത്തില്‍ എത്തുന്ന ബോട്ടുകള്‍ക്ക് എതിരെ കര്‍ശനടപടികള്‍ എടുക്കണമെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവശ്യം അധികൃതര്‍ ഇതുവരെയും മുഖവിലക്ക് എടുക്കുന്നി​െല്ലന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. ഇതര സംസഥാന ബോട്ടുകളുടെ വരവ് സംസ്ഥാനത്തി​ൻെറ തീരത്ത് കുറക്കുകയെന്ന ലക്ഷ്യത്തോടെ 2012 ലാണ് അന്യസംസ്ഥാന ബോട്ടുകള്‍ക്ക് യൂസേഴ്സ് ഫ്രീ എർ​െപ്പടുത്തിയത്. സംസ്ഥാനത്ത് എകദേശം 2500 ലധികം അന്യസംസ്ഥാന ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നതായാണ്​ കണക്ക്. ഇത്തരം ബോട്ടുകള്‍ക്ക് മൂന്ന് മാസത്തേക്ക് 15000 രൂപയായിരുന്നു യൂസേഴ്സ് ഫീസായി തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തെിയിരുന്നു. സംസ്ഥാനത്തി​ൻെറ തീരദേശത്ത് ഇത് സംഘര്‍ഷ സാധ്യത ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും അതിനാല്‍ യൂസേഴ്സ് ഫീ പിന്‍വലിക്കണമെന്നും തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ അന്നത്തെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് യൂസേഴ്സ് ഫീ 10000മായി കുറച്ചു. അമിതമായ നിലയില്‍ അന്യസംസഥാന ബോട്ടുകള്‍ മത്സ്യസമ്പത്ത് വാരിപ്പോകുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം യൂസേഴ്സ് ഫീ 25000 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ ഫീ പിരിക്കുന്നതിലും ബോട്ടുകളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിലും ഫിഷറീസ് വകുപ്പി​ൻെറ ഭാഗത്ത് നിന്ന കാര്യമായ നടപടികള്‍ ഇല്ലാത്ത അവസ്ഥയാണ്. കടലില്‍ പരിശോധനകളില്ല എന്നത് മുതലാക്കിയാണ് ഇപ്പോള്‍ അന്യസംസ്ഥാന ബോട്ടുകള്‍ ജില്ലയുടെ തീരക്കടലില്‍നിന്ന്​ വ്യാപകമായി മത്സ്യക്കുഞ്ഞുങ്ങളെ വാരിപ്പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.