LEAD വേണം, ജീവ‍​െൻറ വിലയുള്ള ജാഗ്രത

LEAD വേണം, ജീവ‍​ൻെറ വിലയുള്ള ജാഗ്രത തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ ആക്​ഷൻ പ്ലാനിനുപോലും പിടിച്ചുകെട്ടാനാകാതെ തലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ശനിയാഴ്​ച രോഗം സ്ഥിരീകരിച്ച 240 പേരിൽ 218 പേർക്കും സമ്പർക്കം വഴിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. എട്ടുപേർ വിദേശത്തുനിന്ന് വന്നവരാണ്. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2666 ആയി. ഇതിൽ 28 പേർ മറ്റ് ജില്ലക്കാരും 27 പേർ ഇതരസംസ്ഥാനക്കാരുമാണ്. 229 പേർക്ക് രോഗം ഭേദമായി. ശനിയാഴ്​ച ജില്ലയിൽ 11 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. മെഡിക്കൽ കോളജിലെ ക്യാൻറീൻ ജീവനക്കാരനായ നരുവാമൂട് സ്വദേശിക്കും ആൻറിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ചാലമാർക്കറ്റിൽ പച്ചക്കറിക്കച്ചവടം നടത്തിയ കരിമഠം കോളനി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കരിമഠം കോളനി സ്വദേശിയായ ചായക്കടക്കാരനിൽ നിന്നാണ് ഇയാൾക്ക്​ രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിൻെറ നിരീക്ഷണം. അതേസമയം ഏഴ് കൗൺസിലർമാർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പോയ മേയർ കെ. ശ്രീകുമാറിൻെറ ഫലം നെഗറ്റിവായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ജീവനക്കാര്‍ക്കും സുരക്ഷാ ഭടന്മാര്‍ക്കും ശനിയാഴ്ച നടത്തിയ കോവിഡ് പരിശോധനകളെല്ലാം നെഗറ്റിവ് ആയിരുന്നു. 24 ​െപാലീസുകാര്‍ക്കും 25 ക്ഷേത്രം ജീവനക്കാര്‍ക്കുമാണ് ആൻറിജന്‍ പരിശോധന നടത്തിയത്. പൂന്തുറയിൽ 26 ഉം പെരുമാതുറ, പാറശ്ശാല, ബീമാപള്ളി എന്നിവിടങ്ങളിൽ 10 ഉം അമ്പലത്തിൻമൂല -ഒമ്പത്, അഞ്ചുതെങ്ങ് -ആറ്, അടിമലത്തുറ -അഞ്ച് രോഗികൾ ഉണ്ടായി. സ്​റ്റാച്യു, കുടപ്പനക്കുന്ന്, പാളയം, മുട്ടത്തറ, കരിംകുളം, കടയ്ക്കാവൂർ, വട്ടിയൂർക്കാവ്, ബീമാപള്ളി, കല്ലംപള്ളി, മരിയനാട്, ആര്യനാട്, മെഡിക്കൽ കോളജ്, വള്ളക്കടവ്, അമരവിള, മണക്കാട്, ശ്രീകാര്യം, പുല്ലുവിള, പൊഴിയൂർ, അടിമലത്തുറ, പൂവാർ, ബാലരാമപുരം, നാലാഞ്ചിറ എന്നിവിടങ്ങളിൽനിന്ന്​ പുതുതായി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രോഗലക്ഷണങ്ങളുമായി 314 പേരെ പ്രവേശിപ്പിച്ചു. 1,111 പേർ രോഗനിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 19,531 ആയി. 15,836 പേർ വീടുകളിലും -2,440 ആശുപത്രികളിലും 1,255 കോവിഡ് കെയർ സൻെററുകളിൽ നിരീക്ഷണത്തിലുണ്ട് യാചകരെ ഇന്നുമുതൽ മാറ്റിപ്പാർപ്പിക്കും നഗരത്തിൽ അലഞ്ഞുതിരിയുന്ന യാചകർക്ക് കോവിഡ് പരിശോധന നടത്തി ഞായറാഴ്ച മുതൽ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. നഗരസഭയും സാമൂഹിക സുരക്ഷാ മിഷനും ചേർന്നാണ് മാറ്റിപ്പാർപ്പിക്കുന്നത്. ആദ്യത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾതന്നെ നഗരത്തിലെ മുഴുവൻ യാചകർക്കായും നഗരസഭ ക്യാമ്പുകൾ ഒരുക്കിയിരുന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പലരും കൊഴിഞ്ഞുപോവുകയായിരുന്നു. നഗരത്തിൽ കോവിഡ് സമൂഹവ്യാപന ഭീഷണികൾ ഒഴിവാക്കുന്നതി​ൻെറ ഭാഗമായാണ് ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത്. *പുതിയ ക​െണ്ടയ്​ൻമൻെറ് സോണുകൾ തിരുവനന്തപുരം ജില്ലയിലെ കരകുളം (ക​െണ്ടയ്​ന്‍മൻെറ്​ സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുനിസിപ്പാലിറ്റി (എല്ലാ തീരദേശ വാര്‍ഡുകളും) ക​െണ്ടയ്​ൻമൻെറ് സോണായി‍‍‍ പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.