കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ റദ്ദ് ചെയ്തു; യൂനിറ്റ് അധികാരിയെ സ്ഥലംമാറ്റി

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര യൂ​നി​റ്റി​ൽ നി​ന്നു​ള്ള കെ.​എ​സ്.​ആ​ർ.​ടി ഷെ​ഡ്യൂ​ളു​ക​ൾ അ​ന​ധി​കൃ​ത​മാ​യി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് യൂ​നി​റ്റ് അ​ധി​കാ​രി​യെ കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി സ്ഥ​ലം​മാ​റ്റി. കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ലെ യൂ​നി​റ്റ് അ​ധി​കാ​രി, അ​സി​സ്​​റ്റ​ൻ​റ്​ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​റാ​യ കെ.​ബി. സാ​മി​നെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്.

പ​ക​രം ചേ​ർ​ത്ത​ല യൂ​നി​റ്റ് അ​ധി​കാ​രി എ. ​അ​ബ്​​ദു​ൽ നി​ഷാ​റി​നെ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ചു.ഇ​തോ​ടൊ​പ്പം ച​ട​യ​മം​ഗ​ലം യൂ​നി​റ്റി​െൻറ അ​ധി​ക ചു​മ​ത​ല കൂ​ടി അ​ബ്​​ദു​ൽ നി​ഷാ​റി​ന് ന​ൽ​കി. കി​ളി​മാ​നൂ​ർ യൂ​നി​റ്റ് അ​ധി​കാ​രി പി. ​സു​ദ​ർ​ശ​ന​ൻ ലീ​വി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് യൂ​നി​റ്റ് അ​ധി​കാ​രി ബി.​എ​സ്. ഷി​ജു​വി​നെ കി​ളി​മാ​നൂ​ർ യൂ​നി​റ്റി​െൻറ അ​ധി​ക ചു​മ​ത​ല ന​ൽ​കി.

അ​ടൂ​ർ യൂ​നി​റ്റ് അ​ധി​കാ​രി കെ.​ആ​ർ അ​ജീ​ഷ് കു​മാ​ർ ചി​കി​ത്സ​ക്കാ​യി ലീ​വി​ൽ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട​ങ്ങി വ​രു​ന്ന​തു​വ​രെ പ​ത്ത​നാ​പു​രം യൂ​നി​റ്റ് അ​ധി​കാ​രി തോ​മ​സ് മാ​ത്യു​വി​ന് അ​ടൂ​രി​െൻറ അ​ധി​ക​ചു​മ​ത​ല​യും ന​ൽ​കി സി.​എം.​ഡി ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - KSRTC cancels schedules; The unit officer was transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.