കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ് ആദ്യഘട്ട ടാറിങ്ങിന്
മുന്നോടിയായി പുരോഗമിക്കുന്ന ഡക്റ്റ് പ്രവൃത്തി
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ് ആദ്യഘട്ട ടാറിങ്ങിലേക്ക് നീങ്ങുന്നു.10 മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്ത് ഗതാഗതം അനുവദിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി റോഡ് ഫോർമേഷൻ പ്രവൃത്തികൾ ആരംഭിച്ചു.
ഡക്റ്റ് പ്രവൃത്തികൾ പൂർത്തിയാക്കി. കേബിളുകളും മറ്റും ഡക്ടിലേക്ക് മാറ്റിയാണ് റോഡ് ഫോർമേഷനിലേക്ക് കടക്കുന്നത്. വെള്ളക്കെട്ടും മണ്ണിന്റെ ഘടനയും പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ആകുന്നുണ്ടെങ്കിലും പകലും രാത്രിയുമായി പണി നടത്തിയാണ് സ്മാർട്ട് റോഡ് പ്രവൃത്തികൾ പൂർത്തിയാക്കുന്നത്.
ഓപറേഷൻ അനന്ത അനുസരിച്ച് വീതി വർധിപ്പിച്ച് ഡ്രെയിനേജ് പണിയണം എന്ന നിർദേശത്തെ തുടർന്ന് അതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട റോഡ്ഫണ്ട് ബോർഡ് നിർമാണ ചുമതല വഹിക്കുന്ന എല്ലാ റോഡുകളും വേഗത്തിൽ ഗതാഗതയോഗ്യമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.