കക്കൂസ് മാലിന്യം നിക്ഷേപിച്ച വാഹനം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽ പ്പിച്ചു

കിളിമാനൂർ: ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച വാഹനം നാട്ടുകാർ പിടികൂടി  പൊലീസിൽ ഏൽപ്പി ച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നുമണി യോടെയാണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്നും കക്കൂ സ് മാലിന്യം കയറ്റിവന്ന ലോറി അടയമൺ കയറ്റത്തിൽ  മാലിന്യം നിക്ഷേപിക്കു കയായിരുന്നു.

ശബ്ദം കേട്ടും അസഹനീയമായ ഗന്ധം അനുഭവപ്പെട്ടും പുറത്തിറങ്ങിയ നാട്ടുകാർ ലോറി തടഞ്ഞു വയ്ക്കുകയും പഞ്ചായത്തംഗമായ ചെറുനാരകം കോട് ജോണിയെ (അനിൽകുമാർ) വിവരമറിയിക്കുകയും ചെയ്തു. സംഭവസ്ഥല ത്തെത്തിയ ജോണി പൊലീസിൽ വിവരം അറിയിച്ചു. നാട്ടുകാർ സംഘടിച്ചതോടെ  ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ചു കടന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രദേ ശവാസിയുടെ സഹായത്താൽ വാഹനം സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ വാഹ ന ഉടമക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - The vehicle carrying the toilet waste was seized by the locals and handed over to the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.