വാറ്റുകേന്ദ്രത്തിൽ നിന്നും പിട​ിച്ചെടുത്ത ഉപകരണങ്ങളും കാറും, ഇൻസെറ്റിൽ അ​േ​ശാകൻ

ഫാം ബിസിനസി​െൻറ മറവിൽ ചാരായവാറ്റും വിൽപനയും; ഒരാള്‍ അറസ്​റ്റിൽ

കിളിമാനൂർ: ലോക്​‍ഡൗണിൽ ബിവറേജസ് ഔട്ട്െലറ്റുകളും ബാറുകളും അടഞ്ഞുകിടക്കുന്നത്​​ മുതലെടുത്ത്​ ഫാം ബിസിനസി​െൻറ മറവിൽ ചാരായം വാറ്റി വിൽപന നടത്തിവന്നയാളെ പള്ളിക്കൽ പൊലീസ് അറസ്​റ്റ് ചെയ്തു.

മടവൂർ പുലിയൂർകോണം അറുകാഞ്ഞിരം ക്ഷേത്രത്തിന് സമീപം അന്നപൂർണയിൽ അശോകനെയാണ് (45) അറസ്​റ്റ് ചെയ്തത്. കോഴി- പന്നി ഫാമുകളുടെ മറവിൽ ഇതിനോട് ചേർന്നുള്ള വീട്ടിലാണ് വ്യാജ ചാരായം വാറ്റിയിരുന്നത്. പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്​ഡിലാണ് അറസ്​റ്റ്​.

ഇവിടെനിന്ന് ആറ് ലിറ്റർ വാറ്റുചാരായം, ഇരുപത് ലിറ്റർ കോട, പ്രഷർ കുക്കർ, പാത്രങ്ങൾ, ​ഗ്യാസ് സിലിണ്ടറുകൾ, ട്യൂബുകൾ, പാത്രങ്ങൾ എന്നിവയും ചാരായം വിറ്റുകിട്ടിയ എൺപതിനായിരം രൂപയും കണ്ടെടുത്തു.

ഇതൊടൊപ്പം വിൽപനക്കായി ചാരായം കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ഒരു കാർ, സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു. പള്ളിക്കൽ പൊലീസ്​ എസ്.ഐ ശരത്​ലാൽ, ​ഗ്രേഡ് എസ്.ഐമാരായ വിജയകുമാർ, ഉദയകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഷമീർ, വിനീഷ്, ഹോം ​ഗാർഡ് റഹിം, സ്പെഷൽ ബ്രാഞ്ച് ഓഫിസർ ജലീൽ എന്നിവരും പരിശോധനക്കുണ്ടായിരുന്നു.

Tags:    
News Summary - arrack sales and sales under the guise of farm business; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.