Posted On
date_range Updated On
date_range വൃക്കകൾ തകരാറിൽ; കനിവുകാത്ത് ഉമ്മയും മകനും
പോത്തൻകോട് (തിരുവനന്തപുരം): ഇരു വൃക്കകളും തകരാറിലായി സുമനസ്സുകളുടെ കനിവ് കാത്ത് കഴിയുകയാണ് ഉമ്മയും മകനും. അണ്ടൂർക്കോണം പറമ്പിൽ പാലം പുതുവൽപ്ലാവില വീട്ടിൽ ഷുഹൈബും (24) മാതാവ് ഷംലത്തും (43) ആണ് കനിവ് കാത്ത് കഴിയുന്നത്.
ഷുഹൈബിന് വൃക്ക നൽകാൻ പിതാവ് ഹുസൈൻ തയാറാണ്. എന്നാൽ, ശസ്ത്രക്രിയക്ക് ലക്ഷങ്ങൾ ചെലവ് വരും. ഷംലത്തിനും ഷുഹൈബിനും ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇതിന് നല്ലൊരു തുക വേണം.
വിദേശത്തേക്ക് ജോലിക്ക് പോയ ഷുഹൈബ് അസുഖത്തെ തുടർന്ന് മൂന്ന് മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ഷംലത്ത് വർഷങ്ങളായി ചികിത്സയിലാണ്. സുമനസ്സുകളുടെ സഹായത്തിനായി ഷംലത്തിന്‍റെ പേരിൽ പള്ളിപ്പുറം എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67103834932, lFSC: SBIN0070406, ഗൂഗിൾ പേ: 9037088312.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.