കേരള പൊലീസിെൻറ ഡ്രോൺ ഫോറൻസിക് ലാബിെൻറ ഉദ്ഘാടനത്തിെൻറ ഭാഗമായി നടന്ന എയർഷോക്കിടെ പറന്നുയർന്ന കൂറ്റൻ ഡ്രോൺ ലാൻഡിങ്ങിനിടെ ലക്ഷ്യംതെറ്റി മരത്തിൽ ഇടിച്ചുകയറി തകർന്നപ്പോൾ
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബിന് തുടക്കമിട്ട് കേരള പൊലീസിന് തുടക്കത്തിലേ നാണക്കേട്. ഉദ്ഘാടന ചടങ്ങിലെ എയർ ഷോയിലെ ആദ്യ പറക്കലിൽ ഒരു ഡ്രോൺ സമീപത്തെ മരത്തിലാണ് പതിച്ചത്. ആദ്യ പറക്കലിൽ റൺവേയിലൂടെ നീങ്ങി പറന്നുപൊങ്ങിയ ചെറുവിമാനം ചെന്നുനിന്നത് മരത്തിന് മുകളിൽ. അവിടെയുള്ള പൊലീസുകാർ മരത്തിന് മുകളിൽ കയറിയാണ് കുടുങ്ങിയ ഡ്രോൺ താഴെയെത്തിച്ചത്.
എന്നാൽ, ഇന്ധനം തീർന്നതുകൊണ്ട് മരത്തിന് മുകളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചെന്നാണ് വിമാന മോഡൽ പറത്തിയ ഏജൻസിയുടെ വിശദീകരണം. ഡ്രോണുകൾ ഭാവിയിലുണ്ടാക്കാൻ സാധ്യതയുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണ് തിരുവനന്തപുരത്ത് ഡ്രോൺ ഫോറൻസിക് ലാബിന് തുടക്കമിട്ടത്.
കേരള പൊലീസിന് ആവശ്യമായ ഡ്രോൺ നിർമാണത്തിനൊപ്പം ശത്രു ഡ്രോണുകളെ നിരീക്ഷിക്കുന്ന സംവിധാനവും ലാബിെൻറ ഭാഗമാണ്.കേരള പൊലീസിെൻറ ഡ്രോൺ ഫോറൻസിക് ലാബിെൻറ ഉദ്ഘാടനത്തിെൻറ ഭാഗമായി പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടന്ന എയർഷോക്കിടെ പറന്നുയർന്ന കൂറ്റൻ ഡ്രോൺ ലാൻഡിങ്ങിനിടെ ലക്ഷ്യംതെറ്റി മരത്തിൽ ഇടിച്ചുകയറി തകർന്നതിെൻറയും വിവിധ കഷ്ണങ്ങളായി കൊണ്ടുവരുന്നതിെൻറയും ദൃശ്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.