ജി​ല്ല​യി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ​ക്കാ​യി ചി​റ​യി​ൻ​കീ​ഴി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​ത സു​രേ​ഷ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കേര പദ്ധതി; ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ചെ​റു​കി​ട ക​ർ​ഷ​ക​രെ​യും കൂ​ട്ടാ​യ്മ​ക​ളെ​യും ശ​ക്തി​പ്പെ​ടു​ത്തി കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളെ ദേ​ശീ​യ - അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി സു​സ്ഥി​ര വി​ല​യും വി​പ​ണി​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​ക്ക്​ ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ലോ​ക​ബാ​ങ്കി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യി​ലെ പ്രൊ​ഡ​ക്ടീ​വ് അ​ല​യ​ൻ​സ് സ്കീ​മി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക ക​മ്പ​നി​ക​ളാ​ണ് അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി​ക്കു​വാ​ൻ പ്രാ​പ്തി​യു​ള്ള അ​ഗ്രി ബി​സി​ന​സ് ക​മ്പ​നി​ക​ളു​മാ​യി നേ​രി​ട്ട് ക​രാ​റു​ണ്ടാ​ക്കി പ്രൊ​ഡ​ക്ടീ​വ് അ​ല​യ​ൻ​സി​ന്റെ ഭാ​ഗ​മാ​വു​ക. ഇ​തി​നാ​യി പ​ദ്ധ​തി ചെ​ല​വി​ന്റെ 60 ശ​ത​മാ​നം തു​ക​യാ​യി പ​ര​മാ​വ​ധി ര​ണ്ടു കോ​ടി രൂ​പ വ​രെ ഗ്രാ​ന്റാ​യി ഓ​രോ അ​ല​യ​ൻ​സി​നും അ​നു​വ​ദി​ക്കും. ചി​റ​യി​ൻ​കീ​ഴ്‌ ന​ട​ന്ന സെ​മി​നാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​ത സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ൻ​സ​ർ പെ​രും​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ർ​ച്ച​ന, ന​സീ​മ ബീ​വി, ക​ർ​ഷ​ക ക​മ്പ​നി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി. ​ബി​നു, വീ​ണ സോ​നു, ദീ​പ രാ​ജേ​ഷ്, ആ​തി​ര വി​ജ​യ​ൻ, ആ​തി​ര, ബി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​മ്പാ​യ​ത്ത് ന​ട​ന്ന സെ​മി​നാ​ർ പ്ര​സി​ഡ​ന്റ് അ​മി​ത ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ഡോ. ​നി​യ സെ​ലി​ൻ, വ്യ​വ​സാ​യ വ​കു​പ്പ് എ​ക്സ്റ്റെ​ൻ​ഷ​ൻ ഓ​ഫി​സ​ർ അ​ൻ​സി​ൽ ഖാ​ൻ, റോ​ബി​ൻ​സ​ൺ പെ​രേ​ര, ആ​ർ.​ആ​ർ. മീ​ന, വി. ​രാ​ജേ​ഷ്, ആ​ർ. ര​ഞ്ജി​ത്ത്, വി.​ആ​ർ. ര​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ള്ള​നാ​ട് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ ഐ.​സി.​എ.​ആ​ർ. സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റ്​ ജി. ​ചി​ത്ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി. ​ഉ​ദ​യ​കു​മാ​ർ, എം.​വി. ര​ഞ്ജി​ത്ത്, സാ​ബു​കു​മാ​ർ, കെ.​പി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ആ​ത്മ ഡെ​പ്യൂ​ട്ടി പ്രൊ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ റീ​ജ, റി​ട്ട. ജെ.​ഡി.​എ. ര​ജ​ത, ആ​ർ.​എ​സ്. ദേ​വി​ക, രാ​ജേ​ഷ് എ. ​നാ​യ​ർ, എ​സ്. കാ​വ്യ ച​ന്ദ്ര, എ​സ്. അ​ഞ്ജു കൃ​ഷ്ണ, വി. ​ക്രി​സ്തു​ദാ​സ്, ആ​ർ. ബാ​ല​ച​ന്ദ്ര​ൻ, ടി.​ഐ. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kera Project; District farmer groups enter international market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.