ke ചിറ്റാശ്ശേരി ജങ്ഷനില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

കുന്നിക്കോട്: പനംമ്പറ്റ കാര്യറ പാതയില്‍ ചിറ്റാശ്ശേരി ജങ്ഷനില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാര്യറ പുതിയത്തോപ്പ് സ്വദേശിയായ ജോസി​ൻെറ വാഹനമാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. കമുകുംചേരി ക്ഷേത്രം റോഡില്‍നിന്ന് കാര്യറ പാതയിലേക്ക് കയറുന്നതിനിടെ പാതയോരത്തെ കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ശബ്​ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക്​ സാരമുള്ളതല്ല. Kunnicode thalkeezhai marinja Car.jpg പനംമ്പറ്റ കാര്യറ പാതയില്‍ ചിറ്റാശ്ശേരി ജങ്​ഷനില്‍ തലകീഴായി മറിഞ്ഞ കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.