Posted On
date_range Updated On
date_range കോവിഡ് ഭേദപ്പെട്ടവരെ എതിരേറ്റത് കള്ളൻ കാലിയാക്കിയ വീട്
കാട്ടാക്കട: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞ് മടങ്ങിയെത്തിയവരെ വരേവറ്റത് കള്ളൻ കാലിയാക്കിയ വീട്. കുറ്റിച്ചല്‍ അരുകില്‍ സ്വദേശി ഷാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വര്‍ണാഭരണങ്ങളും ടി.വിയും മോഷണംപോയി. 18നാണ് ഷാജിക്കും ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ച് വട്ടപ്പാറ കോവിഡ് സെൻററില്‍ പ്രവേശിപ്പിച്ചത്. ഷാജിയുടെ ഭാര്യക്ക് രോഗമുക്തി നേടാത്തതിനാല്‍ ഇപ്പോഴും കോവിഡ് സെൻററിലാണ്. വീട്ടമ്മ എത്തിയ ശേഷമേ വീട്ടിലെ എന്തെല്ലാം നഷ്ടപ്പെെട്ടന്ന കൃത്യതമായ വിവരം ലഭിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.