കാട്ടാക്കട സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
കാട്ടാക്കട: സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെ കീഴിലുള്ള പുതിയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം ആര്.ടി.ഒ തങ്കരാജന് നിര്‍വഹിച്ചു. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ മുളമൂട് കുറകോണത്ത് മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന് കാട്ടാക്കട യൂനിറ്റിന്റെ ഒരേക്കര്‍ സ്ഥലത്താണ് ഗ്രൗണ്ട് ഒരുക്കിയിട്ടുള്ളത്. ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യവും ലൈസന്‍സ് നേടാന്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ശൗചാലയവും വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഏറെക്കാലമായി ഊരൂട്ടമ്പലം വലിയറത്തല സ്കൂള്‍ ഗ്രൗണ്ടിലായിരുന്ന ടെസ്റ്റ് നടത്തിയിരുന്നത്.
കാട്ടാക്കട സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെ കീഴിലുള്ള ഡ്രൈവിങ് ടെസ്റ്റ് ജൂലൈ ആറുമുതല്‍ മുളമൂട് കുറകോണത്തായിരിക്കുമെന്ന് സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. ടെസ്റ്റിന് അപേക്ഷിച്ചവര്‍ നിശ്ചിത ദിവസം രാവിലെ എട്ടിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.