കാട്ടാക്കട: ആള്‍മാറാട്ടം നടത്തി കെ.എസ്.എഫ്.ഇ കാട്ടാക്കട ശാഖയില്‍ നിന്ന് രണ്ടര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് റോഡരികത്ത് വീട്ടിൽ സാംരാജ്(45) നെയാണ് അറസ്റ്റ് ചെയ്തത്.
കലക്ഷൻ ഏജന്റിന്റെ സഹായത്തോടെ മറ്റൊരാളുടെ പാസ് ബുക്ക് ജാമ്യം നല്കി ആൾമാറാട്ടം നടത്തിയാണ് കെ.എസ്.എഫ്.ഇ കാട്ടാക്കട ശാഖയില്‍ നിന്ന് 2,65,112 രൂപ സാംരാജ് തട്ടിയെടുത്ത്. ഇതിനായി കെ.എസ്.എഫ്.ഇയിലെ കലക്ഷന്‍ ഏജന്റായിരുന്നു തട്ടിപ്പിനു കളമൊരുക്കി നല്‍കിയത്. കെ.എസ്.എഫ്.ഇ കള്ളിക്കാട് ശാഖയിൽ അക്കൗണ്ട് ഉള്ള വിഷ്ണു എന്നയാളിന്റെ പാസ് ബുക്ക് കലക്ഷൻ ഏജന്റ് അഭിജിത്തിന്റെ കൈവശത്തായിരുന്നു.
സാംരാജ് കെ.എസ്.എഫ്.ഇയില്‍ എത്തി വിഷ്ണുവാണെന്ന് തെറ്റിധരിപ്പിച്ച് രേഖകളിൽ ഒപ്പിട്ടശേഷമാണ് പണംതട്ടിയെടുത്തത്. എന്നാല്‍ വിഷ്ണുവായി ശാഖാമാനേജരുടെ മുന്നിലെത്തിയത് സാംരാജ് തന്നെയായിരുന്നുവെന്ന് തെളിക്കുന്ന ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തിയതാണ് കള്ളം വെളിവാകന് ഇടയായത്. സാംരാജിനെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.