കെ.എസ്.ഇ.ബി തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

കാ​ട്ടാ​ക്ക​ട: കെ.​എ​സ്.​ഇ.​ബി​യി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് നേ​രെ ആ​ക്ര​മ​ണം. മൂ​ന്ന്​ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പ​രി​ക്ക്. കോ​ട്ടൂ​ര്‍ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റു​ക​യാ​യി​രു​ന്ന ആ​ര്യ​നാ​ട്, കോ​ട്ട​യ്ക്ക​കം, വ​യ​ല​രി​ക്ക​ത്ത് വീ​ട്ടി​ൽ അ​ജീ​ഷ് (38), ആ​ര്യ​നാ​ട്, ക​ഞ്ഞി​രം​മൂ​ട്, കു​മാ​ർ ഭ​വ​നി​ൽ ദി​നീ​ഷ് (34), ആ​ര്യ​നാ​ട്, കോ​ട്ട​യ്ക്ക​കം, ത​ടി​ക്ക​ട വീ​ട്ടി​ൽ ശ്രീ​നു​കു​മാ​ർ (34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​ന്ന് ബൈ​ക്കു​ക​ളി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ൾ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മൂ​വ​രേ​യും ആ​ര്യ​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ക​രാ​റു​കാ​ര​ന്‍ ശ്രീ​ദാ​സ്, ശ​ലോ​മോ​ൻ, ഷി​ബു, ന​ട​രാ​ജ​ൻ, വി​പി​ൻ എ​ന്നി​വ​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റു. ശ്രീ​ദാ​സി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും അ​ജീ​ഷി​ന്‍റെ ര​ണ്ടു പ​വ​ന്‍റെ മാ​ല​യും ന​ഷ്ട​മാ​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ര്യ​നാ​ട് കാ​ഞ്ഞി​രം​മൂ​ട് ഭാ​ഗ​ത്ത് വെ​ച്ച് മ​ണ്ണു​ക​ട​ത്തു​കാ​രു​ടെ ടി​പ്പ​റു​ക​ൾ ദി​നീ​ഷ് ത​ട​ഞ്ഞി​ടു​ക​യും പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​കാം ആ​ക്ര​മ​ണ​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - Attack on KSEB workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.