പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രതി മൂന്നുവർഷത്തിനുശേഷം പിടിയിൽ

കല്ലമ്പലം: മുത്താന കൊടുവേലിക്കോണത്തെ കെ.വി.എം ബ്രദേഴ്സ് ക്ലബ്ബിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും പെട്രോൾ ബോംബെറിഞ്ഞ് ഭാരവാഹികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മൂന്ന് വർഷത്തിന് ശേഷം കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കിഴക്കനേല സുനിതാ മന്ദിരത്തിൽ വിഷ്ണുപ്രസാദ് (24) ആണ് അറസ്റ്റിലായത്.

കൃത്യം ചെയ്ത ശേഷം പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് വർക്കല ഡിവൈ.എസ്.പി പി. നിയാസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കല്ലമ്പലം സി.ഐ ഐ. ഫറോസ്, എസ്.ഐ ശ്രീലാൽ, ചന്ദ്രശേഖർ, വിജയകുമാർ, ജി.എസ്.ഐ ജയൻ, എ.എസ്.ഐ നജീബ്, സി.പി.ഒമാരായ വിനോദ്, ഹരിമോൻ, പ്രശാന്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. 2018ലെ മറ്റൊരു കൊലപാതക കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Defendant arrested after three years in petrol bombing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.