പ്രതീകാത്മക ചിത്രം

സ്റ്റാർ ഹോട്ടലുകളിലടക്കം പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

തി​രു​വ​ന​ന്ത​പു​രം: ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​മൂ​ലം കാ​സ​ർ​കോ​ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ദേ​വ​ന​ന്ദ മ​രി​ച്ച​തി​നു​പി​ന്നാ​ലെ, സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന ജി​ല്ല​യി​ലും തു​ട​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കി​ലോ​ക്ക​ണ​ക്കി​ന്​ പ​ഴ​കി​യ​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി ക​ട​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പി‍െൻറ തോ​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളാ​യ ഇ​ന്ദ്ര​പ്ര​സ്ഥ, സൂ​ര്യ, സെ​ന്‍ട്ര​ല്‍ പ്ലാ​സ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന്​ പ​ഴ​കി​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ക്ഷി​ച്ച കോ​ഴി​യി​റ​ച്ചി​യും പ​ഴ​കി​യ മാ​വും പി​ടി​ച്ചെ​ടു​ത്തു.

വ​ട്ട​പ്പാ​റ​യി​ലെ എ​സ്‌.​യു.​ടി മെ​ഡി​ക്ക​ൽ കോ​ള​ജി‍െൻറ കാ​ന്റീ​നി​ല്‍നി​ന്നു പ​ഴ​കി​യ എ​ണ്ണ​യും പൊ​റോ​ട്ട​യും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. എ​സ്‌.​യു.​ടി​യി​ലെ ഹോ​സ്റ്റ​ൽ മെ​സി​ല്‍നി​ന്ന് 25 കി​ലോ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മീ​ന്‍ പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി ക​ട​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ൽ​കി. കേ​ര​ള ഹൗ​സ് മാ​ര്‍ജി​ന്‍ ഫ്രീ ​മാ​ര്‍ക്ക​റ്റി​ന്​ നോ​ട്ടീ​സ് ന​ൽ​കി. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും പി​ടി​ച്ചെ​ടു​ത്ത​വ​യി​ലു​ണ്ട്. ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്രം റെ​യ്ഡ് ന​ട​ത്തി​യ​ത് വി​മ​ര്‍ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗം ന​ഗ​ര​ത്തി​ലെ 20 ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ഴി​ഞ്ഞം മ​ണ്ണി​ൽ ഫാ​മി​ലി റെ​സ്റ്റോ​റ​ൻ​റ്, ഇ​ട​പ്പ​ഴി​ഞ്ഞി സെ​യ്യ​ദ​ലി ചി​ക്ക​ൻ സ്റ്റാ​ൾ എ​ന്നീ ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

തി​രു​മ​ല​യി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, വി​ഴി​ഞ്ഞം സ​ർ​ക്കി​ൾ പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും പ്ലാ​സ്റ്റി​ക് ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Inspection in star hotels; Caught stale food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.